Action | സാഹചര്യം അതീവ ഗുരുതരമായി കഴിഞ്ഞിരിക്കുന്നു; മയക്ക് മരുന്ന് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത്

● കുട്ടികള്‍ വഴിതെറ്റിപ്പോകാതെ സൂക്ഷികേണ്ടത് രക്ഷിതാക്കളുടെ കടമ.
● എല്ലാ മഹല്ല് ജമാഅത്തുകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശം.
● ലഹരിക്കും അക്രമത്തിനുമെതിരെ ഒന്നിച്ച് പോരാടാം.
കാസര്‍കോട്: (KasargodVartha) കുടുംബത്തിന്റെയും സമൂഹത്തിന്റെയും നാടിന്റെയും ഭാവി അപകടത്തിലാക്കുന്ന മയക്ക് മരുന്ന്, ലഹരി, അക്രമ സംഭവങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒന്നിച്ച് അണിനിരക്കണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് കമിറ്റി ആഹ്വാനം ചെയ്തു. സാഹചര്യം അതീവ ഗുരുതരമായി കഴിഞ്ഞിരിക്കുന്നു. മയക്ക് മരുന്ന് ഉള്‍പെടെയുള്ള സമൂഹിക വിപത്തുകള്‍ സമൂഹത്തിനെയും നാടിനെയും നശിപ്പിക്കാതെ നോക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഭാവിയില്‍ നമ്മുടെ പ്രതീക്ഷകളായ കുട്ടികള്‍ വഴിതെറ്റിപ്പോകാതെ സൂക്ഷികേണ്ടത് രക്ഷിതാക്കളാണ്. ലഹരിക്കെതിരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ പെട്ട ജനങ്ങളെയും ഉള്‍പെടുത്തിയുള്ള ബൃഹദ് യജ്ഞത്തിന് മഹല്‍ ജമാഅത്തുകള്‍ തയ്യാറാകണം. എല്ലാ മഹല്ല് ജമാഅത്തുകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കി.
കുട്ടികളെ നേര്‍വഴിയിലേക്ക് നയിക്കേണ്ട ഉത്തരവാദിത്വം ആരും മറക്കാന്‍ പാടില്ല. ലഹരിക്കും അക്രമത്തിനുമെതിരെ നടത്തുന്ന പോരാട്ടത്തില്‍ എല്ലാവരും പങ്ക് ചേരണം. ഈ ഒരുമയില്‍ നിന്ന് മാറി നില്‍ക്കാതെ നാടിന്റെ രക്ഷയ്ക്കുള്ള പ്രവര്‍ത്തനത്തില്‍ അധികാരികളോടൊപ്പം ഇടറാതെ നിലയുറപ്പിക്കാന്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് തയ്യാറാണ്. ഇളം തലമുറയെ നേര്‍വഴിയിലേക്ക് നയിക്കാനും മയക്ക് മരുന്ന് വിതരണത്തിനും ആക്രമങ്ങള്‍ക്കും എതിരെ പോലീസടക്കം സര്‍കാറിന്റെ വിവിധ വകുപ്പുകള്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ നല്‍കാന്‍ എന്‍ എ നെല്ലിക്കുന്ന് എംഎഎയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായി കാസര്‍കോട് സംയുക്ത മുസ്ലീം ജമാഅത്ത് സ്റ്റിയറിങ് കമിറ്റി അറിയിച്ചു.
ജനറല്‍ സെക്രടറി എ അബ്ദുല്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. സിദ്ദീഖ് നദ്വി ചേരൂര്‍, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, എം എ മജീദ് പട്‌ള, എംഎഎച് മഹ് മൂദ്, കെ എ മുഹമ്മദ് ബശീര്‍, കെ എം അബ്ദുല്‍ റഹ് മാന്‍, ടി എ ശാഫി, ഹമീദ് മിഹ്‌റാജ്, ഹനീഫ് നെല്ലിക്കുന്ന്, മഹ് മൂദ് ഹാജി എരിയപ്പാടി, യു സഹദ് ഹാജി, സിഎ അബ്ദുല്ല കുഞ്ഞി ഹാജി എന്നിവര്‍ പ്രസംഗിച്ചു. സെക്രടറി കെ ബി മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Kasaragod Samyukta Jamaat calls for strong action against drug mafias, emphasizing community responsibility to protect youth. They urge awareness programs and full support for government measures against drugs and violence.
#Kasaragod, #Drugs, #Mafia, #Community, #Awareness, #Action