city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Book Review | ഡോക്ടറുടെ പുസ്തകം പരിചയപ്പെടുത്തി വക്കീൽ; ഡോ. അബ്ദുൽ സത്താറിൻ്റെ 'ഓർമകളുടെ ഇടവഴികൾ' സ്നേഹവും സഹാനുഭൂതിയും നിറഞ്ഞ ജീവിതമെന്ന് അഡ്വ. വി എം മുനീർ

 Book Review
Photo - Arranged

* പുസ്തകത്തിലെ ‘റൈൻ റൈൻ ഗോ എവേ’ എന്ന കുറിപ്പ് പ്രശംസിക്കപ്പെട്ടു
*  ഡോക്ടറുടെ ജീവിതാനുഭവങ്ങളും നിരീക്ഷണങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

കല്ലങ്കൈ:  (KasargodVartha) സ്നേഹത്തിൻ്റെയും സഹാനുഭൂതിയുടെയും ജീവിതാനുഭവങ്ങളിൽ നിന്ന് പരുവപ്പെടുത്തിയതാണ് ഡോ. എ എ അബ്ദുൽ സത്താറിൻ്റെ ഓർമകളുടെ ഇടവഴികൾ എന്ന അനുഭവ കുറിപ്പുകളെന്ന് അഡ്വ. വി എം മുനീർ പറഞ്ഞു. കല്ലങ്കൈ സൺറോക്ക് ഹാളിൽ ചൗക്കി സന്ദേശം ലൈബ്രറി ആൻഡ്  റീഡിംഗ് റൂം നടത്തിയ പുസ്തക ചർച്ചയിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഡോക്ടറുടെ പുസ്തകം ഒരു വക്കീൽ പരിചയപ്പെടുത്തുന്ന അപൂർവ ചടങ്ങിനാണ് സന്ദേശം ലൈബ്രറി വേദിയൊരുക്കി. 

പുസ്തകത്തിലെ ‘റൈൻ റൈൻ ഗോ എവേ’ എന്ന കുറിപ്പിനെ വിലയിരുത്തിക്കൊണ്ട് ഡോ. സത്താറിന്റെ നിരീക്ഷണ ശക്തി, ജീവിതത്തെക്കുറിച്ചുള്ള വീക്ഷണം എന്നിവയെ വി എം മുനീർ പ്രശംസിച്ചു. ഒരു ഡോക്ടറായി ജീവിതത്തിൽ നേടിയ അനുഭവങ്ങളും അറിവുകളും എഴുത്തിലേക്ക് കൊണ്ടുവരുന്നതിൽ ഡോക്ടർ സത്താർ കാണിച്ച പ്രാവീണ്യത്തെ അദ്ദേഹം എടുത്തുപറഞ്ഞു. ഡോ. സത്താറിൽ നിന്ന് ഇനിയും കൂടുതൽ ഗഹനമായ ദാർശനിക മാനങ്ങളുള്ള എഴുത്തുകൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസൽ പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ദാമോധരൻ അധ്യക്ഷത വഹിച്ചു. അബൂ ത്വാഇ, എരിയാൽ അബ്ദുല്ല, വേണു കണ്ണൻ, അബ്ദു കാവുഗോളി, ഡോ. ചന്ദ്രൻ, എം.പി ജിൽ ജിൽ, പി.എ മുഹമ്മദ് കുഞ്ഞി, മൂസ ബാസിത്, ഹനീഫ് കടപ്പുറം, അഷ്റഫ് അലി ചേരങ്കൈ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മറുപടിയായി ഡോ. സത്താർ തന്റെ എഴുത്തനുഭവങ്ങൾ പങ്കുവച്ചു. എസ് എച്ച് ഹമീദ് സ്വാഗതവും സലീം സന്ദേശം നന്ദിയും പറഞ്ഞു.

Book Review
 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia