Train | ഓണത്തിരക്ക്: മംഗ്‌ളുറു-തിരുവനന്തപുരം പാതയിലും തിരിച്ചും ഓടുന്ന 3 ട്രെയിനുകൾക്ക് അധിക കോച്ചുകൾ ഏർപ്പെടുത്തി റെയിൽവേ; സൗകര്യം മൂന്നാഴ്ച ലഭ്യമാകും
ട്രെയിൻ നമ്പർ 16603, 16604, 06047, 06048, 06041, 06042 എന്നിവയിൽ അധിക കോച്ചുകൾ ലഭിക്കും
കാസർകോട്: (KasaragodVartha) ഓണാവധിക്കാലത്തെ തിരക്ക് പരിഗണിച്ച്, മംഗ്‌ളുറു-തിരുവനന്തപുരം പാതയിൽ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് അധിക കോച്ചുകൾ ഏർപ്പെടുത്തി റെയിൽവേ. ഈ സേവനം സെപ്റ്റംബർ എട്ട് മുതൽ 29 വരെ ലഭ്യമാകും. യാത്രാക്ഷാമം നേരിടുന്ന ഉത്തര മലബാറിലെ യാത്രക്കാർക്കും ഇത് ആശ്വാസം പകരും.
* മംഗ്‌ളുറു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്:
ട്രെയിൻ നമ്പർ 16603 മംഗ്‌ളുറു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസിൽ സെപ്റ്റംബർ എട്ട് മുതൽ 22 വരെ അധിക എസി ത്രീ ടയർ കോച്ച് അനുവദിച്ചു. ട്രെയിൻ നമ്പർ 16604 തിരുവനന്തപുരം സെൻട്രൽ-മംഗ്‌ളുറു സെൻട്രൽ മാവേലി എക്സ്പ്രസിൽ സെപ്റ്റംബർ ഒമ്പത് മുതൽ 23 വരെ അധിക എസി ത്രീ ടയർ കോച്ച് ലഭ്യമാകും.
* മംഗ്‌ളുറു ജംഗ്ഷൻ-കൊല്ലം ജംഗ്ഷൻ സ്പെഷൽ എക്സ്പ്രസ്:
ട്രെയിൻ നമ്പർ 06047 മംഗ്‌ളുറു ജംഗ്ഷൻ-കൊല്ലം ജംഗ്ഷൻ സ്പെഷൽ എക്സ്പ്രസിൽ സെപ്റ്റംബർ 9, 16, 23 തീയതികളിൽ മൂന്ന് അധിക എസി ത്രീ ടയർ കോച്ചുകൾ അനുവദിച്ചു. ട്രെയിൻ നമ്പർ 06048 കൊല്ലം ജംഗ്ഷൻ-മംഗ്‌ളുറു ജംഗ്ഷൻ സ്പെഷൽ എക്സ്പ്രസിൽ സെപ്റ്റംബർ 10, 17, 24 തീയതികളിൽ മൂന്ന് അധിക എസി ത്രീ ടയർ കോച്ചുകൾ ലഭ്യമാകും.
* മംഗ്‌ളുറു ജംഗ്ഷൻ-കൊച്ചുവേളി സ്പെഷൽ എക്സ്പ്രസ്:
ട്രെയിൻ നമ്പർ 06041 മംഗ്‌ളുറു ജംഗ്ഷൻ-കൊച്ചുവേളി സ്പെഷൽ എക്സ്പ്രസിൽ സെപ്റ്റംബർ 12, 14, 19, 21, 26, 28 തീയതികളിൽ മൂന്ന് അധിക എസി ത്രീ ടയർ കോച്ചുകൾ അനുവദിച്ചു. ട്രെയിൻ നമ്പർ 06042 കൊച്ചുവേളി - മംഗ്‌ളുറു ജംഗ്ഷൻ സ്പെഷൽ എക്സ്പ്രസിൽ സെപ്റ്റംബർ 13, 15, 20, 22, 27, 29 തീയതികളിൽ മൂന്ന് അധിക എസി ത്രീ ടയർ കോച്ചുകൾ ലഭ്യമാകും.
#OnamFestival #TrainServices #Kerala #Travel #AdditionalCoaches #Railway #India