city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Dailyhunt survey | ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം അധികാരം നിലനിർത്തും; 64% പേർ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു; ഡെയ്‌ലിഹണ്ടിന്റെ 'ട്രസ്റ്റ് ഓഫ് നേഷൻ' സർവേ പുറത്ത്

Dailyhunt
* വിദേശ നയങ്ങളെ ഏകദേശം മൂന്നിൽ രണ്ട് പേരും (64%) 'വളരെ മികച്ചത്' എന്നാണ് പ്രതികരിച്ചത്
* പകുതിയിലധികം പേരും (53.8%) കേന്ദ്ര സർക്കാരിൻ്റെ ക്ഷേമ പദ്ധതികളിൽ കാര്യമായ സംതൃപ്തി പ്രകടിപ്പിച്ചു 

ന്യൂഡെൽഹി: (KasargodVartha) ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം അധികാരം നിലനിർത്തുമെന്നും 64% പേർ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും സർവേ. പ്രാദേശിക ഭാഷാ ഉള്ളടക്ക കണ്ടെത്തൽ പ്ലാറ്റ്‌ഫോമായ ഡെയ്‌ലിഹണ്ട് പുറത്തുവിട്ട 'ട്രസ്റ്റ് ഓഫ് ദി നേഷൻ 2024' സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ഇംഗ്ലീഷ്, ഹിന്ദി, പ്രധാന പ്രാദേശിക ഭാഷകൾ എന്നിവയുൾപ്പെടെ 11 ഭാഷകളിൽ ഡെയ്‌ലിഹണ്ട് നടത്തിയ വിപുലമായ ഓൺലൈൻ സർവേയിൽ വിവിധ ജനസംഖ്യാ വിഭാഗങ്ങളിൽ നിന്നായി 77 ലക്ഷത്തിലധികം പേരാണ് പ്രതികരണം രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഇതിനെ ഏറ്റവും സമഗ്രമായ സർവേ ആയി വിലയിരുത്തപ്പെടുന്നു. പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള പൊതുവികാരത്തെക്കുറിച്ചും വിലയേറിയ വിവരങ്ങൾ സർവേ നൽകുന്നുണ്ട്.

നിലവിലുള്ള സർക്കാരിൻ്റെ പ്രവർത്തനത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ മനസിലാക്കാൻ ലക്ഷ്യമിട്ടുള്ള സർവേയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നിലവിലുള്ള ഭരണത്തിൽ 61% പേരും സംതൃപ്തി രേഖപ്പെടുത്തി. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപി/എൻഡിഎ സഖ്യം വിജയിക്കുമെന്ന് 63% പേരും വിശ്വസിക്കുന്നു.

സർവേയിലെ നിന്നുള്ള പ്രധാന കണ്ടെത്തലുകൾ 

* സർവേയിൽ പങ്കെടുത്ത അഞ്ചിൽ മൂന്ന് പേരും  (64%)  പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നു, 21.8% പേരാണ് രാഹുൽ ഗാന്ധിയെ അനുകൂലിച്ചത്. 
* മൂന്നിൽ രണ്ടുപേരും (63%) വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി/എൻഡിഎ സഖ്യം വിജയിക്കുമെന്ന് വിശ്വസിക്കുന്നു.
* ഡൽഹിയിൽ പ്രധാനമന്ത്രി മോദിയെ 57.7 ശതമാനം പേർ പിന്തുണച്ചു. രാഹുൽ ഗാന്ധിക്ക് 24.2% വോട്ടും യോഗി ആദിത്യനാഥിന് 13.7% വോട്ടും ലഭിച്ചു.
* ഉത്തർപ്രദേശിൽ 78.2% പേരും പ്രധാനമന്ത്രി മോദിക്കൊപ്പമാണ്. രാഹുൽ ഗാന്ധിക്ക് 10 ശതമാനം വോട്ട് ലഭിച്ചു .
* പശ്ചിമ ബംഗാളിൽ 62.6% വോട്ടുകൾ പ്രധാനമന്ത്രി മോദിക്ക് ലഭിച്ചപ്പോൾ രാഹുൽ ഗാന്ധി 19.6% വോട്ടും മമത ബാനർജി 14.8% വോട്ടും നേടി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചിത്രം വ്യത്യസ്തം 

* തമിഴ്‌നാട്ടിൽ 44.1% പിന്തുണയുമായി രാഹുൽ ഗാന്ധി മുന്നിട്ടുനിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊട്ടുപിന്നിലുണ്ട് (43.2%)
* കേരളത്തിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ്. പ്രധാനമന്ത്രി മോദി 40.8% വോട്ട് നേടിയപ്പോൾ രാഹുൽ ഗാന്ധി 40.5% വോട്ടും നേടി.
* തെലങ്കാനയിൽ നരേന്ദ്ര മോദിക്ക് 60.1 ശതമാനം വോട്ടാണ് ലഭിച്ചത്. രാഹുൽ ഗാന്ധിക്ക് 26.5 ശതമാനം വോട്ട് ലഭിച്ചപ്പോൾ എൻ ചന്ദ്രബാബു നായിഡുവിന് 6.6 ശതമാനം വോട്ട് ലഭിച്ചു.
* ആന്ധ്രാപ്രദേശിൽ 71.8 ശതമാനം വോട്ടുകളാണ് മോദിക്ക് ലഭിച്ചത്. രാഹുൽ ഗാന്ധിക്ക് 17.9 ശതമാനം വോട്ട് ലഭിച്ചപ്പോൾ എൻ ചന്ദ്രബാബു നായിഡുവിന് 7.4 ശതമാനം വോട്ട് ലഭിച്ചു.

ഭരണവും സാമ്പത്തിക പുരോഗതിയും

* പ്രതികരിച്ചവരിൽ അഞ്ചിലൊന്ന് (61%) പേരും നിലവിലെ ഭരണകൂടത്തിൻ്റെ പ്രവർത്തനങ്ങളിൽ സംതൃപ്‍തി പ്രകടിപ്പിച്ചപ്പോൾ 21% പേർ അതൃപ്തി രേഖപ്പെടുത്തി. 
* സർവേയിൽ പങ്കെടുത്തവരിൽ പകുതിയിലേറെയും (53.3%) മോദി സർക്കാരിൻ്റെ സാമ്പത്തിക മാനേജ്‌മെൻ്റ് 'വളരെ മികച്ചത്' ആണെന്ന് വിലയിരുത്തി. 20.9% പേർ 'മികച്ചത്' എന്ന് രേഖപ്പെടുത്തി.
* പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിയിൽ തങ്ങൾ വളരെ സന്തുഷ്ടരാണെന്ന് പത്തിൽ ആറ് (60%) പേരും പ്രസ്താവിച്ചു.

* പടിഞ്ഞാറൻ, കിഴക്ക്, വടക്കൻ മേഖലകളിൽ 63% ആളുകളും രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിയിൽ സംതൃപ്തരാണ്. ദക്ഷിണേന്ത്യയിൽ 55% ആളുകൾ മാത്രമാണ് ഇത് അംഗീകരിക്കുന്നത്.
* സർവേയിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേരും (52.6%) പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സർക്കാർ സ്വീകരിച്ച ശക്തമായ അഴിമതി വിരുദ്ധ നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി, 28.1% പേർ അതൃപ്തി പ്രകടിപ്പിച്ചു.

വിദേശ നയം

* മോദി സർക്കാരിന്റെ വിദേശ നയങ്ങളെ ഏകദേശം മൂന്നിൽ രണ്ട് പേരും (64%) 'വളരെ മികച്ചത്' എന്നാണ് പ്രതികരിച്ചത്, 14.5% പേർ 'മികച്ചത്' എന്ന് രേഖപ്പെടുത്തി.

പ്രതിസന്ധി കൈകാര്യം ചെയ്യൽ

* പ്രതിസന്ധി ഘട്ടങ്ങളിൽ അടിയന്തരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ മികച്ച പ്രകടനം കാഴ്ചവെച്ചതായി 63.6% പേരും പറയുന്നു. 20.5% പേർ മാത്രമാണ് അസംതൃപ്തി രേഖപ്പെടുത്തിയത്. 10.7% പേർ അഭിപ്രായമൊന്നും പറഞ്ഞില്ല.

ക്ഷേമ സംരംഭങ്ങൾ

പ്രതികരിച്ചവരിൽ പകുതിയിലധികം പേരും (53.8%) കേന്ദ്ര സർക്കാരിൻ്റെ ക്ഷേമ പദ്ധതികളിൽ കാര്യമായ സംതൃപ്തി പ്രകടിപ്പിച്ചപ്പോൾ 24.9% പേർ അസംതൃപ്‌തി പ്രകടിപ്പിച്ചു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia