Train Accident | തൃക്കരിപ്പൂരില്‍ 60കാരന്‍ ട്രെയിൻ തട്ടിയും ചന്തേരയില്‍ യുവാവ് തെറിച്ചുവീണും മരിച്ചു
Updated: May 24, 2024, 17:29 IST
* ചന്തേര പൊലീസ് സ്ഥലത്തെത്തി
തൃക്കരിപ്പൂര്‍: (KasaragodVartha) ചന്തേരയില്‍ യുവാവ് ട്രെയിനില്‍ നിന്ന് തെറിച്ചുവീണും, തൃക്കരിപ്പൂരില്‍ 60കാരന്‍ തീവണ്ടി തട്ടിയും മരിച്ചു. തൃക്കരിപ്പൂര്‍ വെള്ളാപ്പ് റെയില്‍വെ ഗേറ്റിന് സമീപം ട്രാകില്‍ 60 കാരനെ വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.
വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ചന്തേരയില്‍ യുവാവ് ട്രെയിനില്‍ നിന്നും തെറിച്ചുവീണ് മരണപ്പെട്ടത്. 30 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചത്. കണ്ണൂര്‍ ഭാഗത്തുനിന്നും മംഗ്‌ളുറു ഭാഗത്തേക്ക് പോകുകയായിരുന്ന ഏറനാട് എക്‌സ്പ്രസില്‍ നിന്നാണ് യുവാവ് തെറിച്ചുവീണതെന്ന് സംശയിക്കുന്നു.