സ്ഫോടനത്തിനുപിറകേ ഡല്‍ഹിയെ പ്രകമ്പനംകൊള്ളിച്ച് ഭൂകമ്പവും
Sep 8, 2011, 16:41 IST
ന്യൂഡല്‍ഹി: ബുധനാഴ്ച രാവിലെ 10.15നുണ്ടായ ബോംബ് സ്ഫോടനത്തിന്റെ നടുക്കം മാറും മുന്‍പേ ഡല്‍ഹിയെ പ്രകമ്പനം കൊള്ളിച്ച് ശക്തമായ ഭൂകമ്പവും. റിക്ടര്‍ സ്കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഡല്‍ഹി നിവാസികള്‍ പരിഭ്രാന്തരായി. രാത്രി 11.30ഓടെയാണ് ഭൂകമ്പമുണ്ടായത്. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. നാശനഷ്ടങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.