city-gold-ad-for-blogger

വിപണി കൊഴുപ്പിച്ച് പ്ലാസ്റ്റിക് അരി; ചോറുരുള കൊണ്ട് ക്രിക്കറ്റ് കളിക്കാം, വീഡിയോ കാണാം

ഡെറാഡൂണ്‍: (www.kasargodvartha.com 07.06.2017) വിപണി കൊഴുപ്പിച്ച് പ്ലാസ്റ്റിക് അരികള്‍ രാജ്യത്ത് വ്യാപകമാകുന്നു. ഉത്തരാഖണ്ഡില്‍ പരസ്യമായി തന്നെ പ്ലാസ്റ്റിക് അരി വില്‍പന നടക്കുന്നു. ഉത്തര്‍പ്രദേശിലെ ഹാല്‍ഡ്വാനിയിലാണ് പരസ്യ പ്ലാസ്റ്റിക് അരിവില്‍പന നടക്കുന്നത്. രാജ്യത്ത് പല സ്ഥലങ്ങളില്‍ നിന്നും പ്ലാസ്റ്റിക് അരി വില്‍പന നടത്തുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ ഉത്തരാഖണ്ഡില്‍ പരസ്യ വില്‍പ്പന ഏറെ ആശങ്ക സൃഷ്ടിക്കുന്നു. ജനങ്ങള്‍ ഇതിനോട് പൊരുത്തപ്പെട്ടു പോകുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.

മാരക ശക്തിയുള്ള പ്ലാസ്റ്റിക് ആണ് അരിയായി വിപണിയിലെത്തുന്നത്. ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ചോറ് ഉരുളയാക്കിയാല്‍ ക്രിക്കറ്റ് പന്ത് വരെ ആയി ഉപയോഗിക്കാന്‍ സാധിക്കും, എറിഞ്ഞാല്‍ പൊട്ടില്ലെന്നാണ് വീഡിയോകള്‍ തെളിയിക്കുന്നത്. ഉത്തരാഖണ്ഡിലെ ഒരു കുടുംബം വാങ്ങിയ പ്ലാസ്റ്റിക് അരി ഉപയോഗിച്ച് നിര്‍മ്മിച്ച പന്തു കൊണ്ട് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വൈറലായതോടെയാണ് സംഭവത്തിന് വന്‍ മാധ്യമശ്രദ്ധ ലഭിച്ചത്.

വിപണി കൊഴുപ്പിച്ച് പ്ലാസ്റ്റിക് അരി; ചോറുരുള കൊണ്ട് ക്രിക്കറ്റ് കളിക്കാം, വീഡിയോ കാണാം

വാങ്ങിയ അരി കൊണ്ടുണ്ടാക്കിയ ചോറിന് രുചിവ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് അരിയാണെന്ന് വ്യക്തമായത്. ചോറ് പന്തിന്റെ ആകൃതിയില്‍ ഉരുട്ടിയെടുത്താണ് കുട്ടികള്‍ ക്രിക്കറ്റ് പന്തായി ഉപയോഗിച്ചത്. ചോറുരുള നിലത്ത് എറിഞ്ഞാല്‍ റബര്‍ പന്തുപോലെ പൊങ്ങിവരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വാര്‍ത്ത പുറത്തു വന്നതോടെ വ്യാപാര സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് അരി വില്‍പന ശ്രദ്ധയില്‍ പെട്ടതായും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഹാല്‍ഡ്വാനി സിറ്റി മജിസ്‌ട്രേറ്റ് കെ കെ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ആന്ധ്രാപ്രദേശിലുും തെലങ്കാനയിലും നേരത്തെ വന്‍ തോതില്‍ പ്ലാസ്റ്റിക് അരി കണ്ടെത്തിയിരുന്നു.



Keywords:  National, Top-Headlines, News, Rice, Plastic, India, 'Plastic rice' cooks up a storm in Utharakhant.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia