മംഗലാപുരം: കമിതാക്കളെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിഷം അകത്ത്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. പുത്തൂര്‍ ടൗണ്‍ സ്റ്റേഷന് പിരിധിയില്പെടുന്ന കാര്‍മെലിലെ രുക്മയ്യ ഗൗഡയുടെ മകന് ചേതന്‍ (27), കെമ്മായിയിലെ വിശ്വനാഥ ഗൗഡയുടെ മകള്‍ നവ്യ (23) എന്നിവരാണ് മരിച്ചത്.
മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു ഇവര്‍. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇവരെ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പുത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവര്‍ക്കുവേണ്ടി പോലീസും ബന്ധുക്കളും തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ചേതന്റെ തറവാട്ട് വകയിലുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കമിതാക്കള്‍ വിവാഹിതരാകുന്നതിനെ ചേതന്റെ മാതാവ് ഒഴികെയുള്ളവര്‍ അനുകൂലിച്ചിരുന്നു. എന്നാല്‍ മാതാവ് ശക്തമായി എതിര്‍പ് പ്രകടിപ്പിച്ചിരുന്നു. ഇതാകാം ആത്മഹത്യയ്ക്ക് വഴിവെച്ചതെന്നാണ് പോലീസ് സംശയം. ചേതന്‍ ഒരു നിര്‍മാണ കമ്പനിയിലും നവ്യ ഒരുകടയിലും ജോലിചെയ്തുവരികയായിരുന്നു.
Keywords: Suicide, Love, Mangalore, Missing, Police, Vishwanatha. Navya, Puthur, Karmel, House, Karnataka, Lovers commit suicide