city-gold-ad-for-blogger

പ്രവാസി എഴുത്തുകാര്‍ അവഗണിക്കപ്പെടുന്നു: സുബൈദ

ഗോവ: (www.kasargodvartha.com 07/06/2015) പ്രവാസി എഴുത്തുകള്‍ മലയാള സാഹിത്യത്തെ സമ്പുഷ്ടമാക്കുന്നുണ്ടെങ്കിലും അവര്‍ അവഗണിക്കപ്പെടുകയാണെന്നു നോവലിസ്റ്റ് സുബൈദ അഭിപ്രായപ്പെട്ടു. ഗോവ മട്ഗാവില്‍ ഫെഡറേഷന്‍ ഓഫ് ഓള്‍ ഗോവ മലയാളി അസോസിയേഷന്‍സ് സംഘടിപ്പിച്ച ദേശീയ മലയാള സാഹിത്യ കൂട്ടായ്മയുടെ ഭാഗമായ കവിയരങ്ങ് ശനിയാഴ്ച കൊങ്കണ്‍ റെയില്‍വേ കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി എഴുത്തുകാര്‍ അവഗണിക്കപ്പെടുന്നു: സുബൈദ ഡോ. പി. ഹരികുമാര്‍ മുംബൈ അധ്യക്ഷത വഹിച്ചു. രാജേശ്വരി നായര്‍, കണക്കൂര്‍ ആര്‍. സുരേഷ് കുമാര്‍, ഓമനക്കുട്ടന്‍ നെടുമുടി, രവീന്ദ്രന്‍ പാടി, അതീഖ് ബേവിഞ്ച, വിജയന്‍ നളന്ദ, മോഹന്‍ സക്കറിയ, സുദേവ് പുത്തന്‍ചിറ, അനീഷ് കൊടുവള്ളി, സി.എന്‍ കൃഷ്ണന്‍ കുട്ടി, ഫഹല്‍ സലീം, പ്രസന്ന പിഷാരടി, പവിത്രന്‍ കണ്ണപുരം തുടങ്ങിയവര്‍ പങ്കെടുത്തു.

രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ രവീന്ദ്ര ഭവനില്‍ നടന്ന സാഹിത്യ സംഗമത്തില്‍ പ്രശസ്ത എഴുത്തുകാരായ മാനസി (മുംബൈ), ഡോ. പി. ഹരികുമാര്‍ ( മുംബൈ), സുബൈദ (കേരളം), ജേക്കബ് ഐസക് (ദക്ഷിണാഫ്രിക്ക) എന്നിവരെ ആദരിച്ചു. പുസ്തക മേള, ഭാഹു ഭാഷാ കവി സംഗമം, പ്രബന്ധാവതരണം, ചിത്രരചനാ മത്സരം തുടങ്ങിയവ നടന്നു. രണ്ടു ദിവസത്തെ സമ്മേളനം ഞായറാഴ്ച വൈകിട്ട് സമാപിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Poet, Visit, National,  Goa,  Expatriates , Writers,  Zubaida.


പ്രവാസി എഴുത്തുകാര്‍ അവഗണിക്കപ്പെടുന്നു: സുബൈദ

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia