ദേശീയ യുവജനോത്സവത്തിന് മിഴിവേകാന്‍ തുളുനാടിന്റെ അങ്കചേകന്മാരും
Jan 16, 2012, 09:00 IST
കാസര്‍കോട്: പതിനേഴാമത് ദേശീയ യുവജനോത്സവത്തിന് മിഴിവേകാന്‍ കേരള താരങ്ങള്‍ക്കൊപ്പം കളരിപ്പയറ്റുമായി കാസര്‍കോടിന്റെ അങ്കചേകവന്മാരും. മംഗലാപുരത്തു നടന്നുവരുന്ന ദേശീയ യുവജനോത്സവത്തിന് മാറ്റുകുട്ടുവാനായി ദേളി ചൂരിക്കൊടി കളരി സംഘത്തിന്റെ നേതൃത്വത്തിലാണ് കളരിപ്പയറ്റ് നടന്നുവരുന്നത്.
കോഴിക്കോട് സ്വദേശി പി.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ ഗുരുക്കളും ശിഷ്യരും ചേര്‍ന്ന് ചുരികതലപ്പുകളില്‍ മിന്നല്‍ പിണരുകള്‍ സൃഷ്ടിച്ചപ്പോള്‍ കാണികളില്‍ അത് കൗതുകവും വിസ്മയവും ചൊരിഞ്ഞു.
മലേഷ്യന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ അബൂബക്കര്‍ മുസ്‌ലിയാര്‍ പതിനഞ്ചുവര്‍ഷത്തിലധികമായി ചെമ്മനാട് പഞ്ചായത്തിലെ ദേളിയില്‍ കളരിപ്പയറ്റ് പരിശീലനം നടത്തിവരുന്നു. കളരിമര്‍മ്മ ചികിത്സ കേന്ദ്രം വഴി നൂറുക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു.

Keywords: Kasaragod, National, Festival