city-gold-ad-for-blogger
Aster MIMS 10/10/2023

ചെറിയ ഉള്ളിയും സവാളയും തൊട്ടാല്‍ പൊള്ളും; ഉല്‍പാദന കുറവ് വില കൂടാന്‍ കാരണം; രണ്ടാഴ്ച്ചകൂടി തല്‍സ്ഥിതി തുടരുമെന്ന് റിപ്പോര്‍ട്ട്

ചെന്നൈ:(www.kasargodvartha.com 07/12/2017) രാജ്യത്ത് ചെറിയ
ഉള്ളിക്കും സവാളയ്ക്കും തീവില. ഉല്‍പാദനം കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ 30 ശതമാനം വരെയാണു വില ഉയര്‍ന്നത്. രണ്ടാഴ്ച കൂടി വിലക്കയറ്റം തുടരുമെന്നാണ് റിപ്പോര്‍ട്ട്.

സവാളയ്ക്ക് ഒരുമാസംമുന്‍പ് 25 മുതല്‍ 35 വരെയായിരുന്നു മൊത്തവില. ഇപ്പോഴത് 45 വരെയായി. ചെറുകിടവില്‍പ്പന 60ന് മുകളിലാണ്. മുംബൈയിലെ മലയാളി സമൂഹം ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന മാട്ടുംഗ മാര്‍ക്കറ്റില്‍ ചെറിയ ഉള്ളിക്ക് കിലോക്ക് മൊത്തവില 150 ഉണ്ടായിരുന്നത് 170 മുതല്‍180 വരെയെത്തി. ചെറുകിടവില്‍പ്പന 200ന് മുകളിലായി.

ചെറിയ ഉള്ളിയും സവാളയും തൊട്ടാല്‍ പൊള്ളും; ഉല്‍പാദന കുറവ് വില കൂടാന്‍ കാരണം; രണ്ടാഴ്ച്ചകൂടി തല്‍സ്ഥിതി തുടരുമെന്ന് റിപ്പോര്‍ട്ട്

മഴ ചതിച്ചത് കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലെ സവാള ഉല്‍പാദനത്തിനു വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചതെന്ന് കച്ചവടക്കാര്‍ പറയുന്നു. തമിഴ്‌നാട്ടില്‍നിന്ന് എത്തിയിരുന്ന ചെറിയ ഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞു. സവാള ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാളക്കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യന്‍ വിപണിയിലെ പ്രതിസന്ധിക്കു പ്രധാനകാരണം. അരി, ചോളം, ബജ്‌റ, സോയാബീന്‍ ഉള്‍പ്പെടെയുള്ള വിളകളിലേക്കു കര്‍ഷകര്‍ മാറി.

മധ്യപ്രദേശിലെ ഗ്വാളിയോര്‍, മഹാരാഷ്ട്രയിലെ നാസിക്, രാജസ്ഥാനിലെ അല്‍വാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സംഭരണകേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്നു ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഖാരിഫ് സീസണ്‍ അവസാനിച്ചിട്ടും യാതൊരു നടപടിയും എടുത്തിട്ടിലെന്നാണ് സര്‍ക്കാരിനെതിരെയുള്ള ആക്ഷേപം.

വിപണിയിലെ സവാളയുടെ ലഭ്യതക്കുറവ് ഒഴിവാക്കാന്‍ 2000 ടണ്‍ സവാള ഉടന്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണു സംഭരണ ഏജന്‍സിയായ എംഎംടിസി. കയറ്റുമതി കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chennai, National, Business, Merchant, Farmer, Market, Export, Import, Onion price increase,Top-Headlines, 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL