ചികിത്സയിലായിരുന്ന സോണിയ ഗാന്ധി തിരിച്ചെത്തി
Sep 8, 2011, 16:56 IST
ന്യൂഡല്‍ഹി: അമേരിക്കയില്‍ ചികില്‍സയിലായിരുന്ന കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്ച രാവിലെ തിരിച്ചെത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. മകള്‍ പ്രിയങ്കയും ഒപ്പമുണ്ട്.
ഓഗസ്റ്റ് ആദ്യമാണ് സോണിയ ചികില്‍സയ്ക്കായി യുഎസില്‍ പോയത്. എന്നാല്‍ ചികില്‍സയുടെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ്സ് പുറത്തു വിട്ടിരുന്നില്ല. ഇതുവരെ പുറത്തു പറഞ്ഞിട്ടില്ലാത്ത രോഗത്തിന് യുഎസില്‍ പോയ സോണിയയ്ക്ക് ഓഗസ്റ്റ് നാലിന് ശസ്ത്രക്രിയ നടന്നിരുന്നു.