city-gold-ad-for-blogger

Killed | 'വയോധികരായ മാതാപിതാക്കളെ കൊന്നു'; മകൻ അറസ്റ്റിൽ; 'കാരണമായത് പെൺമക്കൾക്ക് കൂടി സ്വത്ത് ഓഹരി നൽകാൻ തീരുമാനിച്ചത്'

ബെംഗ്ളുറു: (KasargodVartha) പെൺമക്കൾക്ക് കൂടി സ്വത്ത് ഓഹരി നൽകാനുള്ള തീരുമാനത്തിൽ ക്ഷുഭിതനായ യുവാവ് വൃദ്ധരായ മാതാപിതാക്കളെ കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഹൊസകോട്ടെ സുലിബെലെ ഗ്രാമത്തിൽ രാമകൃഷ്ണപ്പ (70), ഭാര്യ മണിരമക്ക (65) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ നരസിംഹ മൂർത്തിയെ (40) പൊലീസ് അറസ്റ്റ് ചെയ്തു.

Killed | 'വയോധികരായ മാതാപിതാക്കളെ കൊന്നു'; മകൻ അറസ്റ്റിൽ; 'കാരണമായത് പെൺമക്കൾക്ക് കൂടി സ്വത്ത് ഓഹരി നൽകാൻ തീരുമാനിച്ചത്'

പൊലീസ് പറയുന്നത് ഇങ്ങനെ: 'ശനിയാഴ്ച രാത്രി ഇരുവരേയും ഇരുമ്പ് വടികൊണ്ട് അടിച്ച് കൊന്ന മകൻ വീട് പുറത്തു നിന്ന് പൂട്ടുകയായിരുന്നു. ഒന്നും സംഭവിക്കാത്ത ഭാവത്തിൽ നാട്ടിൽ കഴിഞ്ഞു. മാതാപിതാക്കളെ പതിവായി ഫോണിൽ ബന്ധപ്പെടാറുള്ള പെൺമക്കൾ ഞായറാഴ്ച വിളിച്ചപ്പോൾ മറുപടി ഇല്ലായിരുന്നു. ഇതേത്തുടർന്ന് ഒരു മകൾ തിങ്കളാഴ്ച വന്നുനോക്കിയപ്പോഴാണ് അച്ഛനും അമ്മയും മരിച്ചു കിടക്കുന്നത് കണ്ടത്.

കൊല്ലപ്പെട്ട ദമ്പതികൾക്ക് മകനും നാല് പെൺമക്കളുമാണുള്ളത്. ഭൂമി അഞ്ചു മക്കൾക്കും നേരത്തെ ഭാഗം വെച്ച് നൽകിയിരുന്നു..ബാക്കിവെച്ച രണ്ട് ഏകർ അഞ്ച് മക്കൾക്കും നൽകാനുള്ള തീരുമാനം അറിഞ്ഞാണ് മകൻ കൂട്ടക്കൊല നടത്തിയത്. ബെംഗ്ളുറു നഗരപ്രാന്തത്തിൽ കോടികൾ വിലയുള്ള ഭാഗത്താണ് രണ്ട് ഏകർ.

Keywords: News, National, Karnataka, Bangalore, Youth, Couple, Parents, Police, Murder, Youth killed couple over property dispute.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia