city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Killed | യുവാവ് കുത്തേറ്റ് മരിച്ചു; 'സംഭവത്തിന് കാരണം സഹോദരിയുടെ മകനെ ഉപദേശിച്ചത്'

മംഗ്‌ളുറു: (www.kasargodvartha.com) ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദ്രി ഗണ്ടല്‍കട്ടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഗണ്ടല്‍ കട്ടയിലെ മുഹമ്മദ് ജമാലുദ്ദീന്‍ (44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരീ ഭര്‍ത്താവ് മുഹമ്മദ് ശുഐബിനും(54) മകനുമെതിരെ പൊലീസ് കേസെടുത്തു.
        
Killed | യുവാവ് കുത്തേറ്റ് മരിച്ചു; 'സംഭവത്തിന് കാരണം സഹോദരിയുടെ മകനെ ഉപദേശിച്ചത്'

മൂത്ത സഹോദരി നജ്മയുടെ വീട്ടില്‍ എത്തി അവരുടെ മകന്‍ ഹിമാദിനോട് (18) മര്യാദക്കാരനായി ജീവിക്കാന്‍ ഉപദേശിച്ചതാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് പൊലീസ് പറയുന്നത്. 'ഉപദേശം രസിക്കാത്ത ശുഐബും മകനും ജമാലുദ്ദീനും തമ്മിലുണ്ടായ വാക്കേറ്റം കയാങ്കളിയിലെത്തി. നെഞ്ചില്‍ കുത്തേറ്റ ജമാലുദ്ദീനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല', ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജമാലുദ്ദീന്റെ ഇളയ സഹോദരന്‍ ജലീലിന്റെ പരാതിയില്‍ മുഹമ്മദ് ശുഐബിനും മകന്‍ ഹിമാദിനും എതിരെ മൂഡബിദ്രി പൊലീസ് കേസെടുത്തു.
    
Killed | യുവാവ് കുത്തേറ്റ് മരിച്ചു; 'സംഭവത്തിന് കാരണം സഹോദരിയുടെ മകനെ ഉപദേശിച്ചത്'

Keywords: Mangalore News, Malayalam News, Karnataka News, Moddbidri News, National News, Crime News, Murder News, Youth killed by brother-in-law and nephew: Police.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia