പെണ്‍സുഹൃത്ത് ജന്മദിന ആശംസ നേര്‍ന്നില്ല; മനോവിഷമത്തിലായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Mar 1, 2020, 10:38 IST
ബംഗളൂരു: (www.kasargodvartha.com 01.03.2020) പെണ്‍സുഹൃത്ത് ജന്മദിന ആശംസ നേരാത്തതിനെ തുടര്‍ന്ന് മനോവിഷമത്തിലായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിക്കബെല്ലാപുര ബന്‍ന്തഹള്ളി ഗ്രാമത്തിലെ എം ശിവകുമാറിനെ (25) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെബ്ടാക്‌സി ഡ്രൈവറായിരുന്നു ശിവകുമാര്‍. നേരത്തെ യെലഹങ്കയില്‍ താമസിച്ചിരുന്ന ശിവകുമാര്‍ അയല്‍വീട്ടിലെ യുവതിയുമായി പ്രണയത്തിലായിരുന്നു.
എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുവതി വിവാഹത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് ഗ്രാമത്തിലേക്ക് മടങ്ങിയ ശിവകുമാര്‍ യുവതിയുമായുള്ള ബന്ധം ഫോണ്‍ വഴി തുടര്‍ന്നിരുന്നു. എന്നാല്‍ തന്നെ യുവതി ഒഴിവാക്കുന്നതു പോലുള്ള സംശയമുയര്‍ന്നതോടെ ഇതിന്റെ മനോവിഷമത്തിലായിരുന്നു. കഴിഞ്ഞ ദിവസം ജന്മദിനത്തില്‍ ആശംസ നേരാതിരുന്നതോടെ കൂടുതല്‍ സങ്കടത്തിലായി. ഇതിനു പിന്നാലെയാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: National, news, Top-Headlines, Death, Youth, Youth found dead hanged
< !- START disable copy paste -->