city-gold-ad-for-blogger

Accident | കാര്‍ ഇടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ചു; സുഹൃത്തിന് പരുക്ക്

മംഗ്‌ളുറു: (www.kasargodvartha.com) കാര്‍ ഇടിച്ച് ബൈക് യാത്രക്കാരനായ യുവാവ് മരിച്ചു. മംഗ്‌ളുറു ബണ്ട് വാളില്‍ വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ വെല്‍ഡിംഗ് ജോലിക്കാരനായ സന്ദീപ് ലോബോയാണ് (35) മരിച്ചത്. പിന്നില്‍ സഞ്ചരിച്ച സുഹൃത്ത് ആകാശിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
      
Accident | കാര്‍ ഇടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ചു; സുഹൃത്തിന് പരുക്ക്

ബിസി റോഡില്‍ നിന്ന് പുഞ്ചലക്കട്ടയിലേക്ക് പോവുകയായിരുന്ന ബൈകില്‍ എതിരെ വന്ന റിറ്റ്സ് കാര്‍ ഇടിക്കുകയായിരുന്നു. മുന്‍വശത്ത് നിന്ന് ഓവര്‍ടേക് ചെയ്ത് വന്ന കാര്‍ അമിതവേഗതയിലും അശ്രദ്ധമായാണ് ഓടിച്ചിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സന്ദീപ് ലോബോ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴിയാണ് മരിച്ചത്. പുഞ്ചലക്കട്ട പൊലീസ് കേസെടുത്തു.

Keywords: Mangalore News, Karnataka News, Malayalam News, National News, Accident News, Accidental Death, Youth died in car-bike collision.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia