city-gold-ad-for-blogger

മദ്യം മോഷ്ടിച്ചെന്ന് ആരോപിച്ച് വായില്‍ തുണി തിരുകി, കാലുകള്‍ കെട്ടിയിട്ട് യുവാവിനെ മര്‍ദിച്ചതായി പരാതി; കേസെടുത്ത് പൊലീസ്

ഭോപാല്‍: (www.kasargodvartha.com 20.07.2021) മധ്യപ്രദേശിലെ ശിവപുരിയില്‍ മദ്യം മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിച്ചതായി പരാതി. പരമാനന്ദ് പ്രജാപതി എന്ന യുവാവിനെയാണ് മൂന്നംഗ സംഘം കെട്ടിയിട്ട ശേഷം തല്ലിച്ചതച്ചത്. ഞായറാഴ്ച അമോല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന അക്രമത്തിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.  

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വായില്‍ തുണി തിരുകി, കാലുകള്‍ കെട്ടിയിട്ട ശേഷം യുവാവിനെ മര്‍ദിച്ചുവെന്നാണ് പരാതി. രാം കുമാര്‍ ലോധി, അദ്വേഷ് ലോധി, അജയ് ലോധി എന്നിവര്‍ ചേര്‍ന്നാണ് പരമാനന്ദിനെ മര്‍ദിച്ചത്. ഇവര്‍ക്കെതിരെ പരമാനന്ദിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

മദ്യം മോഷ്ടിച്ചെന്ന് ആരോപിച്ച് വായില്‍ തുണി തിരുകി, കാലുകള്‍ കെട്ടിയിട്ട് യുവാവിനെ മര്‍ദിച്ചതായി പരാതി; കേസെടുത്ത് പൊലീസ്

Keywords: News, National, Crime, Top-Headlines, Attack, Police, Case, Youth attacked by 3 alleging liquor theft in MP

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia