Solo protest | ദേശീയ പാതയിലെ കുഴിയിൽ പൊലിഞ്ഞ സഹപാഠിക്കായി ഒറ്റയാൾ പ്രതിഷേധം
Aug 12, 2022, 19:49 IST
മംഗ്ളുറു: (www.kasargodvartha.com) ദേശീയ പാതയിലെ കുഴി സഹപാഠിയുടെ ജീവനെടുത്ത സംഭവം ആവർത്തിക്കാതിരിക്കാൻ അധികൃതരുടെ ശ്രദ്ധ ക്ഷണിച്ച് യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. കഴിഞ്ഞ വെള്ളിയാഴ്ച ബൈക്കനകട്ട കണ്ടെത്തു ക്രോസിൽ അപകടത്തിൽ പെട്ട സ്കൂടർ യാത്രികൻ ആതിഷിന്റെ (20) സഹപാഠി ലിഖിത് (20) ആണ് മംഗ്ളുറു കോർപറേഷൻ ഓഫീസിന് മുന്നിൽ വെള്ളിയാഴ്ച പ്രതിഷേധിച്ചത്.
'റോഡ് സുരക്ഷാ ബന്ധൻ' എന്നെഴുതിയ പ്ലകാർഡ് ഉയർത്തി കോർപറേഷൻ കാര്യാലയ കവാടത്തിന് മുന്നിൽ റോഡിൽ ഇറങ്ങിനിൽക്കുകയായിരുന്നു ലിഖിത്. സിവിൽ എൻജിനീയറിംഗ് അവസാന വർഷ വിദ്യാർഥിയായിരുന്ന തന്റെ സഹപാഠി ഉയർന്ന മാർകോടെ വിജയിച്ച ഫലമാണ് മരണാനന്തരം ചൊവ്വാഴ്ച പുറത്തുവന്നതെന്ന് ലിഖിത് പറഞ്ഞു.
നന്തൂർ ജങ്ഷനിൽ നിന്ന് ബൈക്കനക്കട്ടെയിലേക്ക് വരുമ്പോഴാണ് ആതിഷ് വൈകുന്നേരം 6.45ന് അപകടത്തിൽ പെട്ടത്. വലിയ ഗർത്തം അടുത്തെത്തിയപ്പോഴാണ് കണ്ടത്. കുഴി വെട്ടിച്ചപ്പോൾ സ്കൂടർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ദേശീയ പാത അതോറിറ്റി അധികൃതരുമായി പ്രശ്നം സംസാരിക്കാം എന്ന് മംഗ്ളുറു കോർപറേഷൻ ജോ. കമീഷണർ രവികുമാർ ഉറപ്പ് നൽകിയതിനെത്തുടർന്ന് ലിഖിത് പ്രതിഷേധം നിറുത്തി.

Keywords: News, National, Top-Headlines, Karnataka, Protest, Accident, National highway, Road, Youngster holds solo protest demanding justice for friend died in accident caused by potholes.
< !- START disable copy paste -->