city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | യുവതിയും മകളും വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ്

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com) ഹരിയടുക്ക അത്രാടി മഡഗ അങ്കണവാടിക്ക് സമീപത്തെ വീട്ടിൽ യുവതിയെയും മകളേയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതായി പൊലീസ്. ആന്ധ്രാപ്രദേശ് സ്വദേശിനി ചെലുവി (30), മകള്‍ പ്രിയ (10) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഇരുവരുടെയും മരണം അറിഞ്ഞെത്തിയ പൊലീസ് വിഷം കഴിച്ച് ആത്മഹത്യയെന്ന് പറഞ്ഞിരുന്നു. എന്നാൽ ചൊവ്വാഴ്ച പോസ്റ്റ് മോർടം റിപോർട് വന്നതോടെയാണ് കൊന്നതാണെന്ന് അറിവായത്.
                           
Found Dead | യുവതിയും മകളും വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ്

ഞായറാഴ്ച വൈകുന്നേരത്തിനും തിങ്കളാഴ്ച രാവിലെക്കും ഇടയിലാണ് സംഭവം എന്ന് പൊലീസ് പറഞ്ഞു. മരിച്ച ചെലുവിയുടെ അമ്മയും മകന്‍ പ്രീതവും ഭദ്രാവതിയിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ചെലുവിയും പ്രിയയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ അമ്മ മുനിയമ്മ ചെലുവിയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച് ഓഫ് ആയിരുന്നു. ഇക്കാര്യം അവർ അയല്‍വാസികളെ അറിയിച്ചു. വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. ചെലുവിനേയും പ്രിയയേയും വീടിനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തി.

15 വര്‍ഷം മുമ്പ് ചെലുവിയെ മാഞ്ചിയിലെ സുബ്രഹ്‌മണ്യയാണ് വിവാഹം ചെയ്തത്. മണിപ്പാലിലെ ഓയില്‍ ഫാക്ടറിയില്‍ തൊഴിലാളിയായിരുന്ന ചെലുവി ജോലിസ്ഥലത്ത് വെച്ച് മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ഇതറിഞ്ഞ സുബ്രഹ്‌മണ്യ യുവതിയെ ഉപേക്ഷിച്ചു. മുംബൈയിൽ രണ്ട് വര്‍ഷം താമസിച്ച കാമുകനും യുവതിയും കാര്‍ക്കളയില്‍ വന്ന് വാടകയ്ക്ക് താമസിച്ചു. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ജന്മം നല്‍കിയതിന് പിറകെ ചെലുവി കാമുകനെ ഉപേക്ഷിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Keywords: News, National, Crime, Karnataka, Top-Headlines, Murder, Police, Investigation, Died, Found Dead, Young woman And 10-Year-Old Girl Found Dead In Hiriyadka.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia