city-gold-ad-for-blogger

ഇരുചക്രവാഹനത്തിൽ ലോറി ഇടിച്ച് യുവ തെയ്യം കലാകാരന് ഭാരുണാന്ത്യം

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.10.2021) ഇരുചക്രവാഹനത്തിൽ  ലോറി ഇടിച്ച് പ്രശസ്ത യുവ തെയ്യം കലാകാരന് ഭാരുണാന്ത്യം. മാവുങ്കാൽ ആനന്ദാശ്രമത്തിന് സമീപത്തെ സൂരജ് പണിക്കര്‍ (44) ആണ് മരിച്ചത്. പടന്നക്കാട് മേല്‍പ്പാലത്തിന് സമീപം ദേശീയ പാതയിലാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.
    
ഇരുചക്രവാഹനത്തിൽ ലോറി ഇടിച്ച് യുവ തെയ്യം കലാകാരന് ഭാരുണാന്ത്യം
      
ഗുരുതരമായി പരിക്കേറ്റ സൂരജിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ ശനിയാഴ്ച പുലര്‍ചെയോടെ മരണപ്പെടുകയായിരുന്നു.

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ കളിയാട്ടം കണ്ട് വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിനിടയാക്കിയ ലോറി ഹൊസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിലെടുത്തു. മാവുങ്കാല്‍ ഉദയം കുന്ന് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് നിന്നും പണിക്കറായി ആചാരംകൊണ്ട സൂരജ് തെയ്യങ്ങളുടെ ഉപാസകനായിരുന്നു.

മൂവാളംകുഴി ചാമുണ്ഡി, വിഷ്ണു മൂര്‍ത്തി, ഭൈരവന്‍, ഭൂതം തെയ്യം, പെട്ടന്‍ തെയ്യം എന്നീ തെയ്യങ്ങൾ കളിയാട്ടങ്ങളിൽ കെട്ടിയാടി പ്രശസ്തനായി. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിഴക്കുംകരയിലെ പരേതനായ കൃഷ്ണന്‍ പണിക്കര്‍-അമ്മിണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ലതിക. മക്കള്‍: സായൂജ്, സഞ്ജന (വിദ്യാർഥികൾ). സഹോദരങ്ങള്‍: സുജീഷ് പണിക്കര്‍, സുജിത്.


Keywords: News, Kerala, Kasaragod, Kanhangad, Dead, Obituary, Accident, Accidental Death, Top-Headlines, Theyyam, Youth, Bike, National, Police, Case, Investigation, Young Theyyam artist died in accident.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia