city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Congress Leader | 'ഹിന്ദു എന്ന വാക്കിന്റെ അര്‍ത്ഥം അറിഞ്ഞാല്‍ നിങ്ങള്‍ ലജ്ജിക്കും'; വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ്

ബെംഗ്‌ളുറു: (www.kasargodvartha.com) ഹിന്ദു എന്ന വാക്കിന് അശ്ലീലമായ അര്‍ഥമുണ്ടെന്നും അതിന്റെ ഉത്ഭവം ഇന്ത്യയില്‍ അല്ലെന്നുമുള്ള കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീഷ് ലക്ഷ്മണറാവു ജാര്‍ക്കിഹോളിയുടെ വാക്കുകള്‍ വിവാദമായി. പേര്‍ഷ്യയില്‍ നിന്നാണ് ഇതിന്റെ ഉത്ഭവമെന്ന് അദ്ദേഹം വ്യക്തമാക്കി.
             
Congress Leader | 'ഹിന്ദു എന്ന വാക്കിന്റെ അര്‍ത്ഥം അറിഞ്ഞാല്‍ നിങ്ങള്‍ ലജ്ജിക്കും'; വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ്

'ഹിന്ദു എന്ന വാക്ക് എവിടെ നിന്നാണ് ഉത്ഭവിച്ചത്? അത് നമ്മുടേതാണോ? ഇറാന്‍, ഇറാഖ്, ഉസ്‌ബെക്കിസ്ഥാന്‍, കസാഖ്സ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള പേര്‍ഷ്യന്‍ ആണത്. ഹിന്ദു എന്ന വാക്കിന് ഇന്ത്യയുമായി എന്താണ് ബന്ധം? പിന്നെ നിങ്ങള്‍ക്കത് എങ്ങനെ അംഗീകരിക്കാനാകും? ഇത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്', ഞായറാഴ്ച ബെലഗാവി ജില്ലയില്‍ ഒരു പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.

സതീഷ് ലക്ഷ്മണറാവുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 'ഹിന്ദു എന്ന വാക്കിന്റെ അര്‍ത്ഥം അറിഞ്ഞാല്‍ നിങ്ങള്‍ ലജ്ജിക്കും. ഇത് അസഭ്യമാണ്', വീഡിയോയില്‍ അദ്ദേഹം പറയുന്നു, ഈ വാക്ക് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് അറിയാന്‍ 'വിക്കിപീഡിയ പരിശോധിക്കൂവെന്ന്' അദ്ദേഹം ശ്രോതാക്കളോട് ആവശ്യപ്പെട്ടു.

അതേസമയം ഭരണകക്ഷിയായ ബിജെപി ഇത് ഹിന്ദുക്കള്‍ക്ക് അപമാനവും പ്രകോപനവുമാണെന്ന് ആക്ഷേപിച്ചു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റാണ് ജാര്‍ക്കിഹോളി, മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്നു.

Keywords: Latest-News, National, Karnataka, Top-Headlines, Political-News, Politics, Controversy, Congress, BJP, Karnataka Congress, Satish Laxmanrao Jarkiholi, 'You'll Be Ashamed To Know Meaning Of Hindu': Karnataka Congress Leader. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia