city-gold-ad-for-blogger

നിങ്ങൾ അഡ്മിൻ ആണോ? എങ്കിൽ ജയിലിലാകാൻ വകുപ്പുണ്ട്! വാട്‌സ് ആപ്പ് ഉപയോഗ്താക്കള്‍ക്ക് ജാഗ്രതയുമായി കോടതി ഉത്തരവ്

ന്യൂഡല്‍ഹി: (www.kasargodvartha.com 22.04.2017) വാട്‌സ് ആപ്പ് ഉപയോഗ്താക്കള്‍ക്ക് ജാഗ്രതയുമായി കോടതി ഉത്തരവ്. ഉത്തര്‍പ്രദേശിലെ വരാണസി ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് വാട്‌സ് ആപ്പ് ഉപയോഗ്താക്കളെ സംബന്ധിച്ച് ഉത്തരവിരക്കിയത്.

തെറ്റിദ്ധാരണ പരത്തുന്നതോ മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലോ ഉള്ള സന്ദേശങ്ങല്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിക്കരുതെന്നും ഗ്രൂപിൽ പ്രചരിപ്പിച്ചാൽ അത്തരം സന്ദര്‍ഭങ്ങളിൽ ഗ്രൂപ്പ് അഡ്മിന്‍ ആയിരിക്കും ഉത്തരവാദി എന്നും കോടതി വ്യക്തമാക്കി. അത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് കേസെടുക്കുകയാണെങ്കില്‍ ഗ്രൂപ്പ് അഡ്മിനു നേരെ എഫ് ഐ ആര്‍ ചുമത്തണമെന്നും ഉത്തരവില്‍ പറയുന്നു.

നിങ്ങൾ അഡ്മിൻ ആണോ? എങ്കിൽ ജയിലിലാകാൻ വകുപ്പുണ്ട്!  വാട്‌സ് ആപ്പ് ഉപയോഗ്താക്കള്‍ക്ക് ജാഗ്രതയുമായി കോടതി ഉത്തരവ്

ഈ രീതിയിലുള്ള പ്രചരണങ്ങള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാമെന്നും നടപടികള്‍ സ്വീകരിക്കുമ്പോള്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: You could land up in jail if you are a WhatsApp group admin

Keywords: New Delhi, Court, Court Order, Social-Media, Case, Police-Station, Complaint, WhatsApp, Uttar Pradesh, Message, Group Admin.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia