city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Aadhaar | ദുരുപയോഗം തടയാൻ ആധാർ കാർഡ് ലോക്ക് ചെയ്യാം! എങ്ങനെയെന്ന് ഇതാ

You can lock and unlock your UID for protection against fraud

സംശയാസ്പദമായ വെബ്‌സൈറ്റുകളിലോ ആപ്ലിക്കേഷനുകളിലോ നിങ്ങളുടെ ആധാർ വിവരങ്ങൾ നൽകരുത്

ന്യൂഡെൽഹി: (KasaragodVartha) ആധാർ കാർഡ് (Aadhaar Card) ഇന്ത്യൻ പൗരന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ്. പേര്, വിലാസം, വിരലടയാളം എന്നിവ പോലുള്ള നിങ്ങളുടെ പ്രധാന വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ബാങ്ക് അക്കൗണ്ട് തുറക്കുന്നത്, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നത് തുടങ്ങി നിരവധി കാര്യങ്ങൾക്ക് ഇത് ആവശ്യമാണ്. 

എന്നാൽ, നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെടുകയോ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുകയോ ചെയ്‌താൽ അത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത്തരം തട്ടിപ്പുകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ നിങ്ങളുടെ ആധാർ കാർഡ് ലോക്ക് ചെയ്യാൻ കഴിയും.

ലോക്ക് ചെയ്യുന്നതിന്റെ ഗുണങ്ങൾ 

* നിങ്ങളുടെ വിരലടയാളം പോലുള്ള സുരക്ഷിത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുന്നു. 
* കുറ്റവാളികൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ ലഭിക്കാൻ ആധാർ നമ്പർ ഉപയോഗിക്കുന്നത് തടയുന്നു. 
* നിങ്ങളുടെ അനുമതിയില്ലാതെ ആരും നിങ്ങളുടെ ഐഡന്റിറ്റി ഉപയോഗിക്കുന്നത് തടയുന്നു. 

എങ്ങനെ ഉപയോഗപ്പെടുത്താം?

നിങ്ങളുടെ ആധാർ കാർഡ് ലോക്ക് ചെയ്യാനും പിന്നീട് വേണ്ടെങ്കിൽ അൺലോക്ക് ചെയ്യാനും യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനിൽ കഴിയും. 

ലോക്ക് ചെയ്യുന്നതിന് 

* ഔദ്യോഗിക വെബ്‌സൈറ്റ് https://uidai(dot)gov(dot)in/ സന്ദർശിക്കുക
* 'My Aadhaar' ടാബിൽ ക്ലിക്ക് ചെയ്യുക 
* 'Aadhaar Services' ഓപ്ഷനിൽ നിന്ന് 'Aadhaar Lock/Unlock' തിരഞ്ഞെടുക്കുക 
* 'Lock UID' തിരഞ്ഞെടുക്കുക
* നിങ്ങളുടെ ആധാർ നമ്പർ, പൂർണ നാമം, പിൻ കോഡ്, ക്യാപ്ച എന്നിവ നൽകി 'Send OTP' ക്ലിക്ക് ചെയ്യുക
* നിങ്ങളുടെ ഫോണിൽ ലഭിക്കുന്ന ഒ ടി പി നൽകി സമർപ്പിക്കുക.
* തുടർന്ന് നിങ്ങളുടെ ആധാർ ലോക്ക് ചെയ്യാനുള്ള കാരണം തിരഞ്ഞെടുക്കുക ('Lost Card', 'Stolen Card' അല്ലെങ്കിൽ 'Suspicious Activity' എന്നിവ നൽകാം.
* 'Lock UID' ബട്ടണിൽ ക്ലിക്ക് ചെയ്യുക. സ്ഥിരീകരിച്ചുകൊണ്ടുള്ള സന്ദേശം സ്ക്രീനിൽ ദൃശ്യമാകും. ഇതോടെ നിങ്ങളുടെ ആധാർ കാർഡ് ലോക്ക് ആയി.

അൺലോക്ക് ചെയ്യുന്നതിന് 

* ഔദ്യോഗിക വെബ്‌സൈറ്റ് https://uidai(dot)gov(dot)in/ സന്ദർശിക്കുക
* 'My Aadhaar' ടാബിൽ ക്ലിക്ക് ചെയ്യുക 
* 'Aadhaar Services' ഓപ്ഷനിൽ നിന്ന് 'Aadhaar Lock/Unlock' തിരഞ്ഞെടുക്കുക 
* 'Unlock UID' തിരഞ്ഞെടുക്കുക
* നിങ്ങളുടെ ആധാർ നമ്പർ, പൂർണ നാമം, പിൻ കോഡ്, ക്യാപ്ച എന്നിവ നൽകി 'Send OTP' ക്ലിക്ക് ചെയ്യുക
* നിങ്ങളുടെ ഫോണിൽ ലഭിക്കുന്ന ഒ ടി പി നൽകി സമർപ്പിക്കുക.
* നിങ്ങളുടെ ആധാർ അൺലോക്ക് ചെയ്യുന്നതിനുള്ള കാരണം തിരഞ്ഞെടുക്കുക ('Found Card' എന്ന് നൽകാം)
* 'Unlock UID' ബട്ടണിൽ ക്ലിക്ക് ചെയ്യുക. സ്ഥിരീകരിച്ചുകൊണ്ടുള്ള സന്ദേശം സ്ക്രീനിൽ ദൃശ്യമാകും.

ശ്രദ്ധിക്കുക 

നിങ്ങളുടെ ആധാർ അൺലോക്ക് ചെയ്ത തീയതി മുതൽ 24 മണിക്കൂറിന് ശേഷമേ നിങ്ങൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയൂ.

* നിങ്ങളുടെ ആധാർ നമ്പരും പാസ്‌വേഡും ആരോടും പങ്കിടരുത് 
* നിങ്ങളുടെ ആധാർ കാർഡ് സുരക്ഷിതമായി സൂക്ഷിക്കുക 
* സംശയാസ്പദമായ വെബ്‌സൈറ്റുകളിലോ ആപ്ലിക്കേഷനുകളിലോ നിങ്ങളുടെ ആധാർ വിവരങ്ങൾ നൽകരുത്

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia