യോഗി ആദിത്യനാഥ് ഇനി ഉത്തര്‍പ്രദേശിനെ നയിക്കും; ആറുമാസത്തിനുള്ളില്‍ ജനവിധി തേടും
Mar 19, 2017, 13:30 IST
ലക്‌നൗ: (www.kasargodvartha.com 19.03.2017) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ്, മുതിര്‍ന്ന ബി ജെ പി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ പ്രമുഖര്‍ ലക്‌നൗ കാന്‍ഷിറാം സ്മൃതി ഉപവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ മുലായം സിങ് യാദവും അഖിലേഷ് യാദവും ചടങ്ങിനെത്തിയിരുന്നു. 44 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കേശവ് പ്രസാദ് മൗര്യയും ദിനേശ് ശര്‍മയും ഉപമുഖ്യമന്ത്രിമാരായും സ്ഥാനമേറ്റു. ഗൊരഖ്പുരില്‍ നിന്നുള്ള ലോക്‌സഭാംഗവും അതിതീവ്ര ഹിന്ദുത്വ നിലപാടുകാരനുമാണ് യോഗി ആദിത്യനാഥ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരും നിയമസഭാംഗങ്ങളല്ല. അതിനാല്‍, ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും എം പി സ്ഥാനം രാജിവച്ചും ദിനശ് ശര്‍മ ലക്‌നൗ മേയര്‍ സ്ഥാനമൊഴിഞ്ഞും ആറുമാസത്തിനുള്ളില്‍ ജനവിധി തേടും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : National, BJP, Politics, Election, Yogi Adityanath Takes Charge As Chief Minister Of Uttar Pradesh.