city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പണരഹിത സാമ്പത്തിക ഇടപാട് ഭഗവാന്‍ കൃഷ്ണന്റെ കാലം മുതല്‍ ഉണ്ടായിരുന്നു: യോഗി ആദിത്യനാഥ്

ലക്‌നൗ: (www.kasargodvartha.com 25.04.2017) പണരഹിത സാമ്പത്തിക ഇടപാട് ഭഗവാന്‍ കൃഷ്ണന്റെ കാലം മുതല്‍ ഉണ്ടായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്‌നൗവില്‍ നടന്ന ഔദ്യോഗിക പരിപാടിയില്‍ പണരഹിത സാമ്പത്തിക ഇടപാട് സംബന്ധിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

കൃഷ്ണന്റെ ബാല്യകാല സുഹൃത്തായിരുന്ന സുധാമ സഹായം അഭ്യര്‍ഥിച്ച് കൃഷ്ണനെ കാണാനായി എത്തിയപ്പോള്‍ അദ്ദേഹത്തിന് കൃഷ്ണന്‍ പണം നല്‍കിയിരുന്നില്ലെന്നും 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് ഇപ്പോള്‍ നടന്നു കൂടെന്നും അദ്ദേഹം ചോദിച്ചു.

അവില്‍ പൊതിയും കൊണ്ടാണ് സുധാമ സഹായമഭ്യര്‍ത്ഥിക്കാനായി കൃഷ്ണനെ കാണാനെത്തിയത്. എന്നാൽ  തിരികെ  കുടിലിലെത്തിയ സുധാമ തന്റെ കുടില്‍ ഒരു കൊട്ടാരമായി മാറിയിരിക്കുന്നതും സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നതുമാണ് കണ്ടത്. ഈ ഹിന്ദു വിശ്വാസമാണ് യോഗി ആദിത്യനാഥിന്റെ വാക്കുകളില്‍ പ്രതിഫലിച്ചത്.

പണരഹിത സാമ്പത്തിക ഇടപാട് ഭഗവാന്‍ കൃഷ്ണന്റെ കാലം മുതല്‍ ഉണ്ടായിരുന്നു: യോഗി ആദിത്യനാഥ്

അന്ന് നടന്ന സംഭവത്തില്‍ പണം നേരിട്ട് ഉപയോഗിച്ചിട്ടില്ലെന്നും പിന്നെ എന്തുകൊണ്ട് ഇപ്പോള്‍ പണരഹിതമായി കൈമാറ്റങ്ങള്‍ നടത്തിക്കൂടാ എന്നുമുള്ള ചോദ്യം അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് മുന്നോട്ടുവെച്ച കാഷ്‌ലെസ് എക്കണോമിയിലേക്ക് എത്താന്‍ മടിച്ചു നില്‍ക്കുന്നവരെക്കൂടി ഉദ്ദേശിച്ചായിരുന്നു യോഗി ആദിത്യനാഥിന്റെ സംസാരം. പണരഹിത സമ്പദ് വ്യവസ്ഥ അഴിമതി ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Yogi Adityanath says Cashless was good enough for Lord Krishna

Keywords: Lucknow, Uttar Pradesh, Chief Minister, Yogi Adityanath, Cashless, Krishna, Lord, Economy, Demonetization, Exchange, Help. Corruption.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia