city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

UP Ban | ബക്രീദ് ആഘോഷങ്ങളില്‍ കര്‍ശന നിര്‍ദേശങ്ങളുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; തെരുവുകളില്‍ നമസ്‌കാരം നടത്തുന്നതിനും അനുമതി ഇല്ലാത്ത സ്ഥലങ്ങളില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും നിരോധനം

'No Prayers, Qurbani On Roads': Yogi Adityanath Issues Strict Guidelines for Eid Celebrations In Uttar Pradesh, Lucknow, News, Yogi Adityanath, Strict Guidelines, Eid Celebrations, Eid al-Adha, Religion, National News

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് വിശദീകരണം


ക്രമസമാധാനം കര്‍ശനമായി നടപ്പാക്കണമെന്നും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം

ലക് നൗ:(KasargodVartha) ബക്രീദ് ആഘോഷങ്ങളില്‍ കര്‍ശന നിര്‍ദേശങ്ങളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരുവുകളില്‍ നമസ്‌കാരം നടത്തുന്നതിനും അനുമതി ഇല്ലാത്ത സ്ഥലങ്ങളില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. വിലക്കപ്പെട്ട മൃഗങ്ങളെ ആരെങ്കിലും കശാപ്പ് ചെയ്യുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും യുപി സര്‍കാര്‍ അറിയിച്ചു.


അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും സര്‍കാര്‍ അറിയിച്ചു. പ്രശ്‌ന ബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം കര്‍ശനമായി നടപ്പാക്കണമെന്നും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ബക്രീദ് ദിനത്തില്‍ ബലിതര്‍പ്പണത്തിനുള്ള സ്ഥലം മുന്‍കൂട്ടി നിശ്ചയിക്കണം. മറ്റ് സ്ഥലങ്ങളില്‍ ബലിതര്‍പ്പണം പാടില്ല. പ്രശ്നബാധിത മേഖലകളിലും ഉദ്യോഗസ്ഥര്‍ നിരോധനം  ഉറപ്പാക്കണം. കശാപ്പിന് വിലക്കപ്പെട്ട മൃഗങ്ങളെ ഉപയോഗിക്കരുത്. മൃഗബലിക്ക് ശേഷം മാലിന്യ നിര്‍മാര്‍ജനം കൃത്യമായി നടത്തണം. റോഡുകള്‍ തടഞ്ഞ് നമസ്‌കാരം പാടില്ല എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

ജൂണ്‍ 17നാണ് മുസ്ലിം വിശ്വാസികള്‍ ബക്രീദ് ആഘോഷിക്കുന്നത്. ജൂണ്‍ 16ന് ദസറ ആഘോഷവും നടക്കും. ദസറയ്ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി ശനിയാഴ്ച മുതല്‍ ഈ മാസം 22 വരെ സംസ്ഥാനത്ത് ശുചീകരണ യജ്ഞം നടത്തണമെന്നും സര്‍കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia