Rescued | മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയ 4 വയസുകാരി ഒഴുക്കില്‍പെട്ടു; അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്
Dec 30, 2022, 13:59 IST
തെങ്കാശി: (www.kasargodvartha.com) ഒഴുക്കില്‍പെട്ട നാലുവയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്. തമിഴ്നാട് കുറ്റാലം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ട പാലക്കാട് സ്വദേശിയായ നാലുവയസ്സുകാരിയെ ആണ് തൂത്തുക്കുടി സ്വദേശി വിജയ്കുമാര്‍ രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പഴയ കുറ്റാലത്തായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. തുടര്‍ന്ന് കുട്ടികള്‍ കുളിക്കാറുള്ള സ്ഥലത്ത് പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ കുളിക്കാനിറങ്ങി. ഇതിനിടെ ശക്തമായ നീരൊഴുക്കുണ്ടാവുകയും കുട്ടി ഒഴുക്കില്‍പ്പെട്ട് താഴ്ചയിലേക്ക് ഒലിച്ചുപോവുകയുമായിരുന്നു. പാറയില്‍ പിടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വഴുതി താഴേക്ക് ഒഴുകി.
ഇതു കാണാനിടയായ വിജയകുമാര്‍ സ്വന്തം ജീവന്‍പോലും പണയം വച്ച് കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ശക്തമായ കുത്തൊഴുക്കുള്ള വെള്ളത്തിലേക്കിറങ്ങിയാണ് വിജയകുമാര്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെങ്കാശി, കുറ്റാലം ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഇതേതുടര്‍ന്നാണ് ശക്തമായ നീരൊഴുക്ക് അനുഭവപ്പെട്ടത്.
Keywords: 4 year old girl was swept away by the waterfall, escaped, Chennai, News, Top-Headlines, Child, Social-Media, National.