city-gold-ad-for-blogger
Aster MIMS 10/10/2023

Incidents | ആരും കരുതിയില്ല ഇങ്ങനെയൊന്ന്! 2022 ലെ അപ്രതീക്ഷിത സംഭവങ്ങള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) 2022ല്‍ ആരും ചിന്തിക്കാത്ത നിരവധി സംഭവങ്ങള്‍ ഉണ്ടായി. ഒരു വശത്ത്, ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയപ്പോള്‍, മറുവശത്ത്, യുക്രൈന്‍ നിവാസികള്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരായി. ലോകത്തെ മുഴുവന്‍ നടുക്കിയ അത്തരം ചില സംഭവങ്ങള്‍ നോക്കാം.
              
Incidents | ആരും കരുതിയില്ല ഇങ്ങനെയൊന്ന്! 2022 ലെ അപ്രതീക്ഷിത സംഭവങ്ങള്‍

1. യുകെയില്‍ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി

2022 ഒക്ടോബറില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. വെറും രണ്ട് മാസത്തിനുള്ളില്‍ മൂന്ന് പ്രധാനമന്ത്രിമാരെയാണ് യുകെ കണ്ടത്. ദശാബ്ദങ്ങളില്‍ ഇത്ര പെട്ടെന്നൊരു അട്ടിമറി ഒരു രാജ്യത്തും ഉണ്ടായിട്ടില്ല. 2007 മുതല്‍ ബ്രിട്ടനില്‍ നിരവധി പ്രധാനമന്ത്രിമാര്‍ അധികാരമേറ്റു - ഗോര്‍ഡന്‍ ബ്രൗണ്‍, ഡേവിഡ് കാമറൂണ്‍, തെരേസ മേ, ബോറിസ് ജോണ്‍സണ്‍, ലിസ് ട്രൂസ്, ഋഷി സുനാക്. അതേസമയം, 2007-ന് മുമ്പുള്ള 28 വര്‍ഷങ്ങളില്‍ ബ്രിട്ടനില്‍ മൂന്ന് പ്രധാനമന്ത്രിമാര്‍ മാത്രമായിരുന്നു - മാര്‍ഗരറ്റ് താച്ചര്‍, ജോണ്‍ മേജര്‍, ടോണി ബ്ലെയര്‍.

2. എലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങി

ലോകത്തെ ഏറ്റവും വലിയ ധനികരില്‍ ഒരാളായ ഇലോണ്‍ മസ്‌ക് 44 ബില്യണ്‍ ഡോളറിന് ലോകത്തിലെ ഏറ്റവും പ്രശസ്തമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ സ്വന്തമാക്കി. ട്വിറ്റര്‍ വാങ്ങി മണിക്കൂറുകള്‍ക്കകം മസ്‌ക് സിഇഒ പരാഗ് അഗര്‍വാളിനെ പുറത്താക്കി. മസ്‌ക് പല പ്രധാന മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. നിരവധി പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

3. ചാള്‍സ് രാജാവായി

എലിസബത്ത് രാജ്ഞി 2022 സെപ്റ്റംബര്‍ എട്ടിന് അന്തരിച്ചു. 96-ആം വയസില്‍ ബല്‍മോറലിലാണ് അവര്‍ അന്ത്യശ്വാസം വലിച്ചത്. 70 വര്‍ഷക്കാലം ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിന്റെ കിരീടം എലിസബത്ത് രാജ്ഞിയുടെ തലയിലായിരുന്നു. സെപ്റ്റംബര്‍ 18-ന് ചാള്‍സ് രാജകുമാരന്‍ സിംഹാസനം ഏറ്റെടുത്ത് ചാള്‍സ് മൂന്നാമന്‍ രാജാവായി.

4. 48,500 വര്‍ഷം പഴക്കമുള്ള സോംബി വൈറസിന്റെ കണ്ടെത്തല്‍

ആയിരക്കണക്കിന് വര്‍ഷങ്ങളായി സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റില്‍ തണുത്തുറഞ്ഞ വൈറസുകള്‍ ഗവേഷകര്‍ കണ്ടെത്തി. 48,500 വര്‍ഷമായി റഷ്യന്‍ ഹിമത്തില്‍ തണുത്തുറഞ്ഞ സോംബി വൈറസിനെ ഫ്രഞ്ച് ഗവേഷകരാണ് കണ്ടെത്തിയത്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ആഗോളതാപനം മൂലം പെര്‍മാഫ്രോസ്റ്റ് ഉരുകുകയും ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി തണുത്തുറഞ്ഞ ജൈവവസ്തുക്കള്‍ പുറത്തുവിടുകയും ചെയ്യുന്നു.

5. യൂറോപ്പിലെ ഉഷ്ണതരംഗം

2022 ജൂലൈയില്‍ യൂറോപ്പിലെ പല പ്രദേശങ്ങളിലും ഉഷ്ണതരംഗം തുടങ്ങി. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ഗ്രീസ്, ക്രൊയേഷ്യ എന്നീ രാജ്യങ്ങളെയാണ് ചൂട് ബാധിച്ചത്. മാത്രമല്ല, യുകെയിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസിലും എത്തി. താപനില ഉയരുന്നത് ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു. പൊതുമുതല്‍ ഉരുകിയൊലിക്കുന്ന വാര്‍ത്തകള്‍ പോലും വരാന്‍ തുടങ്ങും വിധം ചൂട് ശക്തമായിരുന്നു.

6. ഇറാനിലെ ഹിജാബ് സമരം

ഇറാനില്‍ മഹ്‌സ അമിനി എന്ന പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ ഇറാനിലെയും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ രാജ്യത്തിന്റെ ഹിജാബ് നിയമത്തെ ശക്തമായി എതിര്‍ത്തു രംഗത്തെത്തി. പെണ്‍കുട്ടികളും സ്ത്രീകളും പൊതുസ്ഥലത്ത് മുടി മുറിക്കാന്‍ തുടങ്ങി, ഹിജാബ് കത്തിച്ചു. ഇറാനിലെ പ്രകടനത്തിനിടെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, ആയിരക്കണക്കിന് ആളുകള്‍ തടവിലാക്കപ്പെട്ടു,
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഹിജാബ് നിയമം പുനഃപരിശോധിക്കുമെന്ന് ഡിസംബര്‍ മൂന്നിന് ഇറാന്‍ അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നാലെ രാജ്യത്തെ മത പൊലീസും പിരിച്ചുവിട്ടു.

7. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടു

നവംബര്‍ 23-ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടു. ക്ലബ് തന്നെ ചതിച്ചെന്നും മാനേജര്‍ എറിക്കിനെ താന്‍ ബഹുമാനിക്കുന്നില്ലെന്നും റൊണാള്‍ഡോ ഒരു അഭിമുഖത്തിനിടെ പറഞ്ഞതോടെയാണ് അസ്വാരസ്യങ്ങള്‍ പുറത്തുവന്നത്. റൊണാള്‍ഡോയും ക്ലബും തമ്മിലുള്ള പരസ്പര സമ്മതത്തോടെയാണ് ക്ലബ് വിടാനുള്ള തീരുമാനമെടുത്തതെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ട്വീറ്റ് ചെയ്തു. ടീമിനായി 346 മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡോ 145 ഗോളുകള്‍ നേടി.

8. ഫെഡറര്‍ വിരമിച്ചു

2022 സെപ്റ്റംബറില്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിച്ചു. 20 ഗ്രാന്‍ഡ് സ്ലാമുകളും 103 ടൂര്‍ണമെന്റുകളും കളിച്ചതിന് ശേഷം 2022 ലെ ലേവര്‍ കപ്പില്‍ തന്റെ അവസാന മത്സരം കളിച്ച് ടെന്നീസ് കോര്‍ട്ടിനോട് അദ്ദേഹം വിട പറഞ്ഞു. ഫെഡററുടെ വിരമിക്കലില്‍ റാഫേല്‍ നദാലും കരഞ്ഞു. സ്പോര്‍ട്സിലും യഥാര്‍ത്ഥ ജീവിതത്തിലും ഇത്തരം അവസരങ്ങള്‍ അപൂര്‍വമായി മാത്രമേ കാണാനാകൂ.

Keywords:  Latest-News,National,Top-Headlines,New-Year-2023,Tragedy,World,Prime Minister,Social-Media, Year Ender 2022: Incidents of this year which no one predicted.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL