city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Big Decisions | ഇത് സ്ത്രീ മുന്നേറ്റത്തിന്റെ വർഷം; വനിതകൾക്ക് അനുകൂലമായി 2022 ൽ കൈകൊണ്ട 5 വലിയ തീരുമാനങ്ങൾ അറിയാം


ന്യൂഡെൽഹി: (www.kasargodvartha.com) സർക്കാരും സർക്കാരിതര സംഘടനകളും സ്ത്രീ ശാക്തീകരണത്തിനായി നിരന്തരം പരിശ്രമിക്കുന്നു. എന്നിരുന്നാലും, പല മേഖലകളിലും സ്ത്രീകൾ ഇപ്പോഴും ലിംഗവിവേചനവും അസമത്വവും നേരിടുന്നു. അസമത്വം നേരിടുന്ന സ്ത്രീകൾക്ക് വേണ്ടി തുടർച്ചയായി ചരിത്രപരമായ നടപടികൾ സ്വീകരിച്ചുവരുന്നു. 2022 ഇത്തരത്തിലുള്ള ചരിത്ര ശ്രമങ്ങളുടെ വർഷമായിരുന്നു. ഈ വർഷം സ്ത്രീകൾക്ക് അനുകൂലമായ അത്തരം ചില വലുതും ചരിത്രപരവുമായ തീരുമാനങ്ങൾ എടുത്തു. സ്ത്രീകളുടെ അവകാശങ്ങൾ വർധിപ്പിക്കുന്നതിനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ നില ശക്തിപ്പെടുത്തുന്നതിനുമായി ഈ വർഷം കൈകൊണ്ട അഞ്ച് പ്രധാന തീരുമാനങ്ങൾ അറിയാം.
           
Big Decisions | ഇത് സ്ത്രീ മുന്നേറ്റത്തിന്റെ വർഷം; വനിതകൾക്ക് അനുകൂലമായി 2022 ൽ കൈകൊണ്ട 5 വലിയ തീരുമാനങ്ങൾ അറിയാം

ഗർഭിണികളുടെ വിജയം

2022 സെപ്തംബറിൽ സുപ്രീം കോടതി സ്ത്രീകൾക്ക് അനുകൂലമായ ചരിത്ര വിധി പുറപ്പെടുവിച്ചു. രാജ്യത്തെ വിവാഹിതരും അവിവാഹിതരുമായ എല്ലാ സ്ത്രീകൾക്കും ഗർഭച്ഛിദ്രത്തിനുള്ള അവകാശം സുപ്രീം കോടതി നൽകി. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (MTP) നിയമപ്രകാരം 20 മുതൽ 24 ആഴ്ചകൾക്കിടയിൽ ഗർഭഛിദ്രം നടത്താൻ എല്ലാ ഗർഭിണികൾക്കും അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. അവർ വിവാഹിതരാണോ അവിവാഹിതരാണോ എന്നത് പ്രശ്നമല്ല.

വൈവാഹിക ലൈംഗികാതിക്രമവും ബലാത്സംഗമാണ്

സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് അഭിപ്രായപ്പെട്ട സുപ്രീം കോടതി 'വൈവാഹിക ബലാത്സംഗത്തെയും' ബലാത്സംഗത്തിന്റെ വിഭാഗത്തിലാണ് പരിഗണിച്ചത്. സ്ത്രീയുടെ സമ്മതമില്ലാതെ ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമാണെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ, വൈവാഹിക ബലാത്സംഗത്തിന്റെ കാര്യത്തിൽ പോലും, 24 ആഴ്ച എന്ന നിശ്ചിത പരിധിക്കുള്ളിൽ ഭ്രൂണത്തെ ഇല്ലാതാക്കാൻ ഭാര്യക്ക് അവകാശമുണ്ട്. എന്നിരുന്നാലും, വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്ന നിയമത്തിനായി ഇന്ത്യൻ സ്ത്രീകൾ ഇപ്പോഴും പോരാടുകയാണ്. എന്നാൽ പങ്കാളികളുടെ ലൈംഗികാതിക്രമത്തിന് സ്ത്രീകൾ ഇരകളാകുന്നുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷണത്തിൽ ചൂണ്ടിക്കാട്ടി.

കുട്ടിയുടെ കുടുംബപ്പേരിന്റെ അവകാശം

2022 ജൂലൈയിൽ, അമ്മമാർക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ച് കുട്ടിയുടെ കുടുംബപ്പേര് തീരുമാനിക്കാനുള്ള അവകാശം അമ്മമാർക്ക് സുപ്രീം കോടതി നൽകി. പുനർവിവാഹിതരായ സ്ത്രീകൾക്ക് ഇത് സുപ്രധാന വിധിയാണ്.

വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യ വേതനം

2022 കായിക ലോകത്തെ വനിതകൾക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു. ഈ വർഷം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കായി സുപ്രധാന ചുവടുവയ്പ്പ് നടന്നു. വനിതാ താരങ്ങൾക്ക് ബിസിസിഐ തുല്യ വേതനം പ്രഖ്യാപിച്ചു. ഈ തീരുമാനത്തിന് ശേഷം പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന വേതനം വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ലഭിക്കും. ഇതിനുമുമ്പ്, വനിതാ താരങ്ങളുടെ വേതനം പുരുഷന്മാരേക്കാൾ കുറവായിരുന്നു. ക്രിക്കറ്റിലെ ലിംഗവിവേചനം ഇല്ലാതാക്കാനുള്ള ഈ തീരുമാനം ചരിത്രപരമായിരുന്നു.

ഇന്ത്യൻ നാവികസേനയിൽ വനിതകൾ

2022-ലാണ് ഇന്ത്യൻ നാവികസേനയിൽ വനിതകളെ ഉൾപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ ചുവടുവെപ്പ് നടന്നത്. ആദ്യമായി വനിതാ നാവികർ നാവികസേനയിൽ ചേർന്നു. അതേസമയം, അടുത്ത വർഷം എല്ലാ ബ്രാഞ്ചുകളിലും വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് അറിയിപ്പ്. ഇപ്പോൾ 7-8 ശാഖകളിൽ മാത്രമാണ് വനിതാ ഓഫീസർമാർ ഉള്ളത്.

Keywords: Year Ender 2022: Five Historic Victories Of Women Big Decision On Women Rights, National,New Delhi,news,Top-Headlines,Women,New year,New-Year-2023.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia