city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

WTC Final | സോഷ്യൽ മീഡിയയിൽ ആരാധകരുടെ ട്രോളിന് മറുപടിയുമായി വിരാട് കോഹ്‌ലി; ഗൂഢാര്‍ഥമുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്ത് താരം

ലണ്ടൻ: (www.kasargodvartha.com) സോഷ്യൽ മീഡിയയിൽ ആരാധകർ ട്രോളിയതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മൂന്നാം ദിനത്തിന് മുന്നോടിയായി ഇന്ത്യൻ ബാറ്റിംഗ് താരം വിരാട് കോഹ്‌ലി ഗൂഢാര്‍ഥമുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തു. രണ്ടാം ദിനം ഇന്ത്യൻ ടീമിലെ മറ്റ് അംഗങ്ങൾക്കൊപ്പം ഡ്രസിംഗ് റൂമിൽ ഭക്ഷണം കഴിക്കുന്ന കോഹ്ലിയുടെ ദൃശ്യങ്ങൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ താരത്തെ ട്രോളാൻ തുടങ്ങി. അടിസ്ഥാനപരമായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനൽ മത്സരത്തെക്കുറിച്ച് കോഹ്‌ലിക്ക് ഗൗരവമില്ലെന്നായിരുന്നു നെറ്റിസൻസിൽ പലരും വ്യക്തമാക്കിയത്.

WTC Final | സോഷ്യൽ മീഡിയയിൽ ആരാധകരുടെ ട്രോളിന് മറുപടിയുമായി വിരാട് കോഹ്‌ലി; ഗൂഢാര്‍ഥമുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്ത് താരം

ഡബ്ല്യുടിസി ഫൈനലിന്റെ രണ്ടാം ദിനത്തിൽ കോഹ്‌ലിയെ 14 റൺസിനാണ് മിച്ചൽ സ്റ്റാർക്ക് പുറത്താക്കിയത്. രണ്ടാം സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന്റെ ക്യാച്ചിലാണ് കോഹ്ലി പുറത്തായത്. അതിന് ശേഷം സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആരാധകരുടെ ആക്രമണമാണ് കോഹ്ലിക്ക് നേരിടേണ്ടി വന്നത്. അതിനാണ് അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.

മൂന്നാം ദിവസത്തെ കളിക്ക് മുന്നോടിയായി കോഹ്‌ലി ഇൻസ്റ്റാഗ്രാമിൽ ട്രോളന്മാരെ ലക്ഷ്യമിട്ട് നിഗൂഢതകൾ നിറഞ്ഞ സന്ദേശം പങ്കുവെക്കുകയും ചെയ്തു. 'മറ്റുള്ളവരുടെ കാഴ്ചപ്പാടുകളുടെ തടവറയിൽ നിന്ന് സ്വയം മോചിതരാകാൻ, നിങ്ങൾ ഇഷ്ടപ്പെടാതിരിക്കാനുള്ള കഴിവ് വളർത്തിയെടുക്കണം' എന്നാണ് അദ്ദേഹം കുറിച്ചത്.


ഓസ്‌ട്രേലിയക്കെതിരായ ഫൈനലിൽ ഇന്ത്യ ഇപ്പോഴും പരുങ്ങലിലാണ്. അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയും അജിങ്ക്യ രഹാനെയും ചേർന്ന് 71 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയത് ആശ്വാസം പകർന്നിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ ഇന്നിംഗ്‌സിൽ ലീഡ് നേടാൻ ഇന്ത്യക്ക് ഇനിയും ഏറെ സഞ്ചരിക്കേണ്ടതുണ്ട്. ഇന്ത്യ ഇപ്പോഴും 259 റൺസ് പിന്നിലാണ്, നാല് വിക്കറ്റ് കൈയിലുണ്ട്.

Keywords: News, World, Sport, WTC, Virat Kohli, Social Media, Instagram, WTC Final: Virat Kohli posts cryptic Instagram story after getting trolled by fans on social media.
  < !- START disable copy paste -->



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia