ദേശീയ ഗുസ്തി താരം സ്‌റ്റേഡിയത്തില്‍വെച്ച് ഷോക്കേറ്റ് മരിച്ചു
Aug 10, 2017, 10:44 IST
റാഞ്ചി: (www.kasargodvartha.com 10.08.2017) ദേശീയ ഗുസ്തി താരം സ്‌റ്റേഡിയത്തില്‍വെച്ച് ഷോക്കേറ്റ് മരിച്ചു. ദേശീയ ഗുസ്തി താരം വിശാല്‍ കുമാര്‍ വെര്‍മയാണ് റാഞ്ചിയിലെ ജയ്പാല്‍ സിങ് സ്റ്റേഡിയത്തില്‍ ഷോക്കേറ്റ് മരിച്ചത്. അബോധാവസ്ഥയില്‍ സ്‌റ്റേഡിയത്തില്‍ കിടക്കുകയായിരുന്ന വിശാലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്റ്റേഡിയത്തിലെ വെള്ളം പമ്പ് ചെയ്ത് മാറ്റുന്നതിനിടെ ഷോക്കേറ്റതെന്നാണ് കരുതുന്നത്.
ആറംഗ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു വിശാല്‍. വിശാലിന്റെ മരണം കുടുംബത്തെ തളര്‍ത്തി. 2005 ലായിരുന്നു വിശാലിന്റെ തുടക്കം. കഴിഞ്ഞ നാഷണല്‍ റെസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ വിശാല്‍ നാലാം സ്ഥാനം നേടിയിരുന്നു. വിശാലിന്റെ കുടുംബത്തിന് ജാര്‍ഖണ്ഡ് റെസ്ലിങ് അസോസിയേഷന്‍ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ വിശാലിന്റെ സഹോദരിമാരില്‍ ഒരാള്‍ക്ക് ജോലി കിട്ടുന്നത് വരെ മാസം 10,000 രൂപയും അസോസിയേഷന്‍ ഇവര്‍ക്ക് നല്‍കും.
സ്റ്റേഡിയത്തിന്റെ അവസ്ഥ മോഷമാണെന്നും വിശാലിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Death, Wrestler Vishal Kumar Verma dies of electrocution at Jaipal Singh Stadium