city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Voting | ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ബൂതിൽ 100 ​​ശതമാനം പോളിംഗ്! അസ്ഥികൾ വിറയ്ക്കുന്ന തണുപ്പ് പോലും അവഗണിച്ച് വോടർമാരുടെ ആവേശം; വീഡിയോ കാണാം

ഷിംല: (www.kasargodvartha.com) അസ്ഥികൾ വിറയ്ക്കുന്ന തണുപ്പ് ഉണ്ടായിരുന്നിട്ടും ലോകത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് സ്റ്റേഷനായ താഷിഗാങിൽ ഹിമാചൽ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 100 ശതമാനം വോടിംഗ് രേഖപ്പെടുത്തി. ഗോത്രവർഗ ജില്ലയായ ലാഹൗൾ - സ്പിറ്റിയിലെ ഈ പോളിംഗ് സ്റ്റേഷനിൽ ആകെ 52 വോടർമാരാണുള്ളത്, 30 പുരുഷന്മാരും 22 സ്ത്രീകളും.
  
Voting | ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ബൂതിൽ 100 ​​ശതമാനം പോളിംഗ്! അസ്ഥികൾ വിറയ്ക്കുന്ന തണുപ്പ് പോലും അവഗണിച്ച് വോടർമാരുടെ ആവേശം; വീഡിയോ കാണാം

ഈ പോളിംഗ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന താഷിഗാങ്, ഗെറ്റെ ഗ്രാമങ്ങളിലെ 52 പേരും പുതിയ സംസ്ഥാന സർകാരിനെ തെരഞ്ഞെടുക്കാൻ തങ്ങളുടെ വോടവകാശം വിനിയോഗിച്ചു. പ്രാദേശിക പാരമ്പര്യങ്ങളോടെ വോടർമാരെ ഉദ്യോഗസ്ഥർ സ്വീകരിച്ചു. സമൂഹ ഭക്ഷണവും വിളമ്പിയിരുന്നു. വയോധികർക്കും വികലാംഗരായവർക്കും എളുപ്പത്തിൽ വോട് ചെയ്യാൻ താഷിഗാംഗിലെ പോളിംഗ് സ്റ്റേഷൻ മാതൃകാ പോളിംഗ് സ്റ്റേഷനാക്കിയിരുന്നു.

15,256 അടി ഉയരത്തിലാണ് താഷിഗാംഗിൽ പോളിങ് സ്റ്റേഷൻ സജ്ജീകരിച്ചത്. ഇപ്പോൾ ഇവിടെ താപനില പൂജ്യത്തിന് താഴെയാണ്. എന്നാൽ മഞ്ഞുവീഴ്ച പോലും വോടർമാരെ വോട് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിച്ചില്ല. മഞ്ഞുപോലും ഉരുകുന്ന വിധത്തിലുള്ള ആവേശമാണ് വോടിംഗിൽ ഇവർ കാണിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് പോളിങ് സ്റ്റേഷൻ ആദ്യമായി സ്ഥാപിച്ചത്. കഴിഞ്ഞ വർഷം മാണ്ഡി ലോക്‌സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 100 ​​ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
Keywords:  Himachal-Elections, National, News, Latest-News, Top-Headlines, Election, Politics, Political-News, Vote, World's highest polling station in Himachal records 100% voting.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia