Saffron Stole | ഏകദിന ലോകകപ്പിനായി ഇന്‍ഡ്യയിലെത്തിയ പാക് താരം ബാബര്‍ അസമിനെ കാവി ഷോള് അണിയിച്ചുകൊണ്ട് സ്വീകരിച്ചു; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ഹൈദരാബാദ്: (KasargodVartha) ഏകദിന ലോകകപ്പിനായി ഇന്‍ഡ്യയിലെത്തിയ പാക് ക്രികറ്റ് കാപ്റ്റന്‍ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ക്ക് ഹൈദരാബാദ് വിമാനത്താവളത്തില്‍ വന്‍ വരവേല്പ്. ബാബര്‍ അസമിനെ കാവി ഷോള് അണിയിച്ചുകൊണ്ടാണ് സ്വീകരിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ഏഴു വര്‍ഷത്തിനു ശേഷമാണ് പാക് ടീം ഇന്‍ഡ്യയിലെത്തുന്നത്. 2016 ട്വന്റി20 ലോകകപ്പിനായാണ് അവസാനമായി താരങ്ങള്‍ ഇന്‍ഡ്യയില്‍ എത്തിയത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൂര്‍ണമെന്റ് ഒക്ടോബര്‍ അഞ്ചുമുതല്‍ നവംബര്‍ 19 വരെ നീണ്ടുനില്‍ക്കും.
ഇന്ഡ്യയിലെത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പാക് ടീം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. 'പുതിയ ഭാരത്- പാകിസ്താന് ക്രികറ്റ് ടീം കളിക്കാരെ, ഇന്‍ഡ്യയിലെത്തുമ്പോള്‍, ഭഗവാ ഗാംചാസുമായി അഭിവാദ്യം ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍'- എന്നാണ് ഒരു എക്സ് ഉപയോക്താവ് കുറിച്ചത്.
ഹൈദരാബാദിലെ പാര്‍ക് ഹയാത് ഹോടെലിലാണു പാക് താരങ്ങള്‍ക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്. ഹോടെല്‍ ജീവനക്കാര്‍ താരങ്ങളെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. സന്നാഹ മത്സരത്തിനു മുന്നോടിയായി പാക് ടീം വ്യാഴാഴ്ച ഹൈദരാബാദില്‍ പരിശീലനവും തുടങ്ങി.
വെള്ളിയാഴ്ച ന്യൂസീലന്‍ഡിനെതിരെ ഹൈദരാബാദിലാണ് പാകിസ്താന്റെ ആദ്യ സന്നാഹമത്സരം. സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടത്തുക. ഒക്ടോബര്‍ മൂന്നിന് ഓസ്ട്രേലിയയ്ക്കെതിരായ സന്നാഹ മത്സരത്തിലും ആരാധകര്‍ക്കു പ്രവേശനമുണ്ടാകില്ല.
New Bharat- Video of Pakistan Cricket Team players, upon arrival in India, greeted with BHAGWA Gamchas has gone viral on SM pic.twitter.com/0thJlSizM1
— Megh Updates 🚨™ (@MeghUpdates) September 28, 2023
I warmly Welcome Pakistan Cricket Team on their arrival in my beloved country after a long time period of 7 years,
— S G (@gulzar0374) September 28, 2023
Whether it is Pakistan, Sri Lanka or India. The craze for the No.1 ODI batter Babar Azam is everywhere.#BabarAzam𓃵 #PakistanCricket @cricketworldcup @BCCI @TheReal pic.twitter.com/6KVp3EP27P
Keywords: ODI World Cup 2023: Pakistan's Babar Azam greeted with saffron stole upon arrival in India; WATCH viral video, Hyderabad, News, ODI World Cup 2023, Babar Azam, Greeted With Saffron stole, Hotel, Practice, Social Media, National News.A warm welcome in Hyderabad as we land on Indian shores 👏#WeHaveWeWill | #CWC23 pic.twitter.com/poyWmFYIwK
— Pakistan Cricket (@TheRealPCB) September 27, 2023