മാർച് 28, 29ന് തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക്; വാഹനങ്ങളും ഓടില്ല; വിജയിപ്പിക്കണമെന്ന് സംഘടനാ നേതാക്കൾ
Mar 25, 2022, 15:02 IST
കാസർകോട്: (www.kasargodvartha.com 25.03.2022) മാര്‍ച് 28, 29 തീയതികളില്‍ നടക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് വന്‍ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി വരികയാണെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ രക്ഷിക്കുക, ജനങ്ങളെ സംരക്ഷിക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയും, വ്യവസായ ഫെഡറേഷനുകള്‍, കേന്ദ്ര സംസ്ഥാന സര്‍കാര്‍ ജീവനക്കാരുടെ സംഘടനകള്‍, ബാങ്കിംഗ് ധനകാര്യ മേഖലയിലെ ജീവനക്കാരുള്‍പെടെ സമരത്തിൽ പങ്കാളികളാകും.
വാഹനങ്ങള്‍ ഓടിക്കാതെയും, യാത്രകള്‍ ഒഴിവാക്കിയും, വ്യാപാര സ്ഥാപനങ്ങള്‍ അടച്ചും, ജോലിയില്‍ നിന്ന് വിട്ടുനിന്നും പണിമുടക്ക് വിജയിപ്പിക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു. സമരത്തിന്റെ ഭാഗമായി സംയുക്ത ജില്ലാ കൻവന്‍ഷന്‍, അസംബ്ലി മണ്ഡലം, പഞ്ചായത് കൻവന്‍ഷനുകള്‍, ഘടക യൂനിയനുകളുടെ ജനറല്‍ ബോഡികള്‍, സംയുക്ത ഫാക്ടറി തല യോഗങ്ങള്‍ എന്നിവ പൂര്‍ത്തിയായി. പ്രചാരണ പരിപാടികളുടെ ഭാഗമായി ചുമരെഴുത്ത്, ബാനറുകള്‍, ബോര്‍ഡുകള്‍, സ്ഥാപിച്ചു. പതിനായിരം പോസ്റ്ററുകള്‍, 25,000 മലയാളം കന്നഡ ലഘുലേഖകള്‍ പ്രസിദ്ധീകരിച്ച് വിതരണം ചെയ്തു. 30,000 നോടീസുകള്‍ വിതരണം ചെയ്തു വരുന്നു.
രണ്ടു മേഖലകളിലായി മാര്‍ച് 14 മുതല്‍ 16 വരെ വാഹന പ്രചരണ ജാഥകള്‍ സംഘടിപ്പിച്ചു. ജില്ലയിലെ 41 കേന്ദ്രങ്ങളില്‍ സ്വീകരണ പൊതുയോഗങ്ങള്‍ നടന്നു. ഗ്രാമീണ മേഖലയില്‍ സമര സന്ദേശമെത്തിക്കുന്നതിനുള്ള കാല്‍നട പ്രചരണ ജാഥകള്‍ മാര്‍ച് 26 ന് പൂര്‍ത്തിയാക്കും. എല്ലാ പഞ്ചായതുകളിലും കാല്‍നട ജാഥകള്‍ നടത്തും. തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രത്യേക കണ്‍വന്‍ഷനും നടന്നു. കാഞ്ഞങ്ങാട്ട് വനിതാ റാലി സംഘടിപ്പിച്ചു. മാര്‍ച് 26 ന് നടക്കാവ് മുതല്‍ ബന്തിയോട് വരെ വാഹന പ്രചാരണ ജാഥയായി കോര്‍ണര്‍ യോഗങ്ങള്‍ സംഘടിപ്പിക്കും.
മാര്‍ച് 27ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തും. നവമാധ്യമങ്ങളിലൂടെ വിവിധ പ്രചാരണ പരിപാടികൾ നടന്നുവരുന്നു. പണിമുടക്കിന് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ടി കെ രാജന്‍, കെ വി കൃഷ്ണന്‍, ശരീഫ് കൊടവഞ്ചി, പി ജി ദേവ്, വിജയന്‍ കരിവെള്ളൂര്‍, പി വി തമ്പാന്‍, പി കെ അബ്ദുർ റഹ്‌മാൻ, രഘുറാം എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, National, Top-Headlines, Video, Worker, Strike, Press meet, Conference, People, Government, Nationwide Strike, Workers will go on a nationwide strike on March 28 and 29.
< !- START disable copy paste -->