city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'തീക്കളിയൊന്നും ഇവിടെ വേണ്ട'; ആയുധ പൂജയ്ക്ക് ഒരുങ്ങുന്ന വിഎച്ച്പിക്ക് താക്കീതുമായി മമത ബാനര്‍ജി; ആയുധങ്ങള്‍ വഹിച്ചുള്ള റാലികള്‍ ശക്തമായി അടിച്ചമര്‍ത്തും

കൊല്‍ക്കൊത്ത: (www.kasargodvartha.com 17.09.2017) ആയുധ പൂജയ്ക്ക് ഒരുങ്ങുന്ന വിഎച്ച്പിക്ക് ശക്തമായ താക്കീതുമായി മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ദുര്‍ഗ പൂജ ഉത്സവത്തിനിടെ ആയുധ പൂജ നടത്താനുള്ള വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നീക്കത്തിനെതിരെയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയത്. 'തീ കൊണ്ട് കളിക്കരുത്' എന്ന താക്കീതാണ് മമത വിഎച്ച്പിക്ക് നല്‍കിയിരിക്കുന്നത്.

ആയുധങ്ങള്‍ വഹിച്ചുള്ള ഒരു റാലിയും അനുവദിക്കില്ല. അക്രമങ്ങള്‍ ശക്തമായി അടിച്ചമര്‍ത്തുക തന്നെ ചെയ്യുമെന്നും മമത പറഞ്ഞു. മമതയ്‌ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പോലീസ് മേധാവിയും ഈ നിലപാട് തന്നെ വ്യക്തമാക്കി. ഈ മാസം അവസാനമാണ് ദുര്‍ഗപൂജ ഉത്സവം. വിജയദശമി ദിനത്തില്‍ ഇത്തവണ ആയുധ റാലിയും പൂജയുമുണ്ടാകുമെന്ന് വി.എച്ച്.പി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

'തീക്കളിയൊന്നും ഇവിടെ വേണ്ട'; ആയുധ പൂജയ്ക്ക് ഒരുങ്ങുന്ന വിഎച്ച്പിക്ക് താക്കീതുമായി മമത ബാനര്‍ജി; ആയുധങ്ങള്‍ വഹിച്ചുള്ള റാലികള്‍ ശക്തമായി അടിച്ചമര്‍ത്തും

ഒക്ടോബര്‍ ഒന്നിന് തന്നെയാണ് അറബി പുതുവത്സര ദിനമായ മുഹറം ഒന്ന്. ഈ സാഹചര്യത്തിലാണ് മമത കര്‍ശന നിര്‍ദേശവുമായി രംഗത്തെത്തിയത്. സെപ്തംബര്‍ 30ന് വിജയദശമി ആഘോഷത്തിന്റെ ചടങ്ങുകള്‍ രാത്രി 10 മണിയോടെ അവസാനിപ്പിക്കണമെന്ന് മമത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഹറം ഒന്നായ ഒക്ടോബര്‍ ഒന്നിന് മറ്റു പരിപാടികള്‍ പാടില്ലെന്നും രണ്ടിനും നാലിനുമിടയില്‍ ആഘോഷങ്ങള്‍ തുടരാമെന്നും മമത വ്യക്തമാക്കിയിരുന്നു.

ആര്‍.എസ്.എസ്, ബജ്രംഗ് ദള്‍, വി.എച്ച്.പി തുടങ്ങിയ ചില സംഘടനയിലുളളവര്‍ ബംഗാളിലെ സംസ്‌കാരവും സമാധാനവും തച്ചുടയ്ക്കാമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ തീ കൊണ്ട് കളിക്കരുതെന്ന് മാത്രമാണ് എനിക്ക് അവരോട് പറയാനുള്ളത്. പൂജ ഉത്സവം നന്നായി ആഘോഷിക്കൂവെന്നും മമത സെക്രട്ടേറിയറ്റില്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Police, Kolkata, Mamata Banerji, RSS,  Won’t allow processions with weapons: Mamata throws challenge at RSS, VHP .

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia