city-gold-ad-for-blogger

ഇന്ത്യ തോല്‍പിച്ച ഓസീസിന് വനിതാ ലോക കപ്പ് കിരീടം!

ആന്റിഗ്വ: (www.kasargodvartha.com 25.11.2018) വനിതാ ടി-ട്വന്റി ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് കിരീടം. സെമിഫൈനലില്‍ ഇന്ത്യയെ തകര്‍ക്ക് ഫൈനലിലെത്തിയ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ഓസീസ് വനിതകള്‍ കപ്പില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 105 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 29 ബോള്‍ ബാക്കി നില്‍ക്കെ ഓസീസ് ലക്ഷ്യത്തിലെത്തുകയായിരുന്നു.

ഇത് നാലാം തവണയാണ് ഓസ്‌ട്രേലിയ കപ്പ് നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസ് വനിതകളെ ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയിരുന്നു. 22 റണ്‍സെടുത്ത അലിസ ഹീലിയുടെയും 14 റണ്‍സെടുത്ത ബേത്ത് മൂണിയുടെയും നഷ്ടത്തിലാണ് ഓസീസ് അനായാസം ലക്ഷ്യത്തിലെത്താന്‍ സാധിച്ചത്. ആഷ്‌ലിയാണ് കളിയിലെ മികച്ച താരം. അലിസ ഹീലിയെ ടൂര്‍ണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുത്തു.

ഇന്ത്യ തോല്‍പിച്ച ഓസീസിന് വനിതാ ലോക കപ്പ് കിരീടം!


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, National, Top-Headlines, Sports, Women's World T20: Australia thrash England by eight wickets to claim title in Antigua
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia