city-gold-ad-for-blogger

Women's Asia Cup | 18 വര്‍ഷം മുമ്പ് രണ്ട് ടീമുകളുമായി ആരംഭം; 2012 ല്‍ ഫോര്‍മാറ്റ് മാറ്റി; ഇന്‍ഡ്യയ്ക്ക് കിരീടം നഷ്ടമായത് ഒരിക്കല്‍ മാത്രം; അറിയാം വനിതാ ഏഷ്യാ കപിന്റെ ചരിത്രം

ധാക: (www.kasargodvartha.com) ഒക്ടോബര്‍ ഒന്നു മുതല്‍ ബംഗ്ലാദേശിലാണ് ഇത്തവണ വനിതാ ഏഷ്യാ കപ്. ടൂര്‍ണമെന്റിന്റെ എട്ടാം പതിപ്പാണിത്. 15 ദിവസം നീളുന്ന ഈ ടൂര്‍ണമെന്റില്‍ ഏഴ് ടീമുകളാണ് പങ്കെടുക്കുന്നത്. ഓരോ ടീമും പരസ്പരം ഏറ്റുമുട്ടും. ടോപ് നാല് ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും. ഇന്‍ഡ്യയെ കൂടാതെ ആതിഥേയരായ ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, യുഎഇ, തായ്ലന്‍ഡ്, മലേഷ്യ എന്നിവരും പങ്കെടുക്കുന്നുണ്ട്.
            
Women's Asia Cup | 18 വര്‍ഷം മുമ്പ് രണ്ട് ടീമുകളുമായി ആരംഭം; 2012 ല്‍ ഫോര്‍മാറ്റ് മാറ്റി; ഇന്‍ഡ്യയ്ക്ക് കിരീടം നഷ്ടമായത് ഒരിക്കല്‍ മാത്രം; അറിയാം വനിതാ ഏഷ്യാ കപിന്റെ ചരിത്രം

ചരിത്രം:

1984ലാണ് ഈ ടൂര്‍ണമെന്റ് ആദ്യമായി സംഘടിപ്പിച്ചത്. തുടര്‍ന്ന് പുരുഷ ടീമുകള്‍ മാത്രമാണ് പങ്കെടുത്തത്. 20 വര്‍ഷത്തിന് ശേഷം 2004ലാണ് ആദ്യമായി വനിതാ ഏഷ്യാ കപ് നടക്കുന്നത്. രണ്ട് ടീമുകള്‍ തമ്മില്‍ മാത്രമായിരുന്നു മത്സരങ്ങള്‍. അഞ്ച് മത്സരങ്ങളില്‍ ഇന്‍ഡ്യ 5-0ത്തിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. 2005 ല്‍ ടീമുകളുടെ എണ്ണം വര്‍ധിച്ചു. മൂന്നാമത്തെ ടീം പാകിസ്താനായിരുന്നു. 2006ലും മൂന്ന് ടീമുകള്‍ ഉണ്ടായിരുന്നു. 2008-ല്‍ അത് വര്‍ധിക്കുകയും നാല് ടീമുകള്‍ പങ്കെടുക്കുകയും ചെയ്തു. 2012ല്‍ എട്ട് ടീമുകളാണ് പങ്കെടുത്തത്. അതിനുശേഷം രണ്ട് ടീമുകള്‍ കുറഞ്ഞു. 2016ലും 2018ലും കളിച്ചത് ആറ് ടീമുകള്‍ മാത്രം. ഏഴ് ടീമുകളാണ് ഇത്തവണ കളിക്കുക.

ഇതുവരെ ചാംപ്യന്മാര്‍:

വിജയി - റണര്‍ അപ്

2004 - ഇന്‍ഡ്യ - ശ്രീലങ്ക
2005 - ഇന്‍ഡ്യ - ശ്രീലങ്ക
2006 - ഇന്‍ഡ്യ - ശ്രീലങ്ക
2008 - ഇന്‍ഡ്യ - ശ്രീലങ്ക
2012 - ഇന്‍ഡ്യ - പാകിസ്താന്‍
2016 - ഇന്‍ഡ്യ - പാകിസ്താന്‍
2018 - ബംഗ്ലാദേശ് - ഇന്‍ഡ്യ

2012-ല്‍ ഫോര്‍മാറ്റ് മാറ്റം

2004ല്‍ ടൂര്‍ണമെന്റ് ആരംഭിച്ചപ്പോള്‍ അത് ഏകദിന ഫോര്‍മാറ്റിലാണ് കളിച്ചത്. 2008 വരെ, 50-50 ഓവറില്‍ ആകെ നാല് പതിപ്പുകള്‍ കളിച്ചു. 2012-ല്‍ അതിന്റെ ഫോര്‍മാറ്റ് മാറ്റി. ടി20യുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിക്ക് ശേഷം, ഏഷ്യാ കപ് ക്രികറ്റിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ കളിക്കാന്‍ തുടങ്ങി.

ഇത്തവണ ഇന്‍ഡ്യയുടെ മത്സരങ്ങള്‍:

ഒക്ടോബര്‍ ഒന്നിന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്‍ഡ്യയുടെ ആദ്യ മത്സരം. തുടര്‍ന്ന് മലേഷ്യ (ഒക്ടോബര്‍ മൂന്ന്), യുഎഇ (ഒക്ടോബര്‍ നാല്)) എന്നിവയ്ക്കെതിരെ തുടര്‍ചയായി രണ്ട് ദിവസങ്ങളില്‍ ടീം ഏറ്റുമുട്ടും. ഒക്ടോബര്‍ ഏഴിന് പാകിസ്താനെയും ഒക്ടോബര്‍ എട്ടിന് ആതിഥേയരായ ബംഗ്ലാദേശിനെയും ഒക്ടോബര്‍ 10ന് തായ്ലന്‍ഡിനെയും നേരിടും. ടീം ഇന്‍ഡ്യ 10 ദിവസത്തിനുള്ളില്‍ ആറ് ലീഗ് മത്സരങ്ങള്‍ കളിക്കും. ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 11, 13 തീയതികളില്‍ നടക്കും. ഒക്ടോബര്‍ 15നാണ് ഫൈനല്‍.

Keywords:  Latest-News, National, World, Top-Headlines, Asia-Cup, Women’s-Cricket-Asia-Cup, Sports, Cricket Tournament, Cricket, Winners, India-Vs-Pakistan, Women's Asia Cup 2022, Women's Asia Cup: History and Records.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia