മുംബൈയില്‍ പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് കാണാതായ സ്ത്രീയെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉറങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി
Apr 26, 2017, 12:15 IST
മുംബൈ: (www.kasargodvartha.com 26.04.2017) പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് കാണാതായ സ്ത്രീയെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉറങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി മണപ്പുള്ളിക്കാവ് ദുര്‍ഗാനഗര്‍ രാജശ്രീ ഭവനത്തില്‍ ഇന്ദിര എന്ന 66 കാരിയെയാണ് ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് കണ്ടെത്തിയത്.
മൂന്ന് മാസം മുമ്പ് മുംബൈയില്‍ താമസക്കാരിയായ മകള്‍ പദ്മജിഷയുടെ വീട്ടില്‍ നിന്നും മകളുടെ കൂടെ രാവിലെ പ്രഭാതസവാരിക്ക് പുറത്തുപോയ ഇന്ദിരയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ക്ഷേത്ര പരിസരത്ത് കിടന്നുറങ്ങുന്ന നിലയില്‍ കണ്ട സ്ത്രീയെ ഒരു ബന്ധു തിരിച്ചറിയുകയും പിന്നീട് ചിത്രം ബന്ധു മകള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് മകള്‍ എത്തി അമ്മയെ കുടുംബവീട്ടില്‍ എത്തിക്കുകയായിരുന്നു.
വിരാറില്‍ വെച്ച് ഇന്ദിരയെ വാഹനമിടിച്ചിരുന്നതായും തുടര്‍ന്ന് ട്രാഫിക് പോലീസ് ഇവരെ താനെ സിവില്‍ ആശുപത്രിയിലാക്കുകയും ചെയ്തതായാണ് വിവരം ലഭിച്ചത്. കൂടുതല്‍ വിവരമൊന്നും ഇന്ദിരയില്‍ നിന്നും കിട്ടാതെ വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന എന്‍ ജി ഒ പ്രവര്‍ത്തകര്‍ ഇവരെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

രാവിലെ മാതാവുമായി പ്രഭാത സവാരിക്ക് പോയപ്പോള്‍ വേഗത്തില്‍ നടന്നുപോയ മകള്‍ 100 മീറ്റര്‍ പിന്നിലായിരുന്നുവെന്നും മാതാവിനെ തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ടില്ലെന്നും പിന്നീട് അന്വേഷിച്ചിട്ടും കണ്ടെത്താനായിരുന്നില്ലെന്നുമാണ് പറയപ്പെടുന്നത്. വീട്ടിലേക്കുള്ള വഴി അറിയില്ലെങ്കിലും മാതാവ് തന്നെത്തേടി വരുമെന്ന പ്രതീക്ഷയിലായിരുന്നു മകളെങ്കിലും ദിവസങ്ങള്‍ പിന്നിട്ടെങ്കിലും കാണാതെ വന്നതിനെ തുടര്‍ന്ന് പത്രത്തില്‍ വാര്‍ത്ത കൊടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Three months on, missing Virar women found in Kerala Temple
Keywords: Mumbai, Temple, Accident, Missing, House, Hospital, NGO-association, Traffic Police, Morning Walk, Daughter, Guruvayoor.