Women Writers | തൂലികയിലൂടെ സ്വാതന്ത്ര്യ സമരത്തെ പ്രചോദിപ്പിച്ച 6 വനിതകള്‍
Aug 9, 2022, 20:55 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) പുരുഷന്മാരെപ്പോലെ സ്ത്രീകളും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജനങ്ങളെ തൂലികയിലൂടെ പ്രചോദിപ്പിച്ച നിരവധി സ്ത്രീകളുണ്ട്. സരോജിനി നായിഡു മുതല്‍ ഹന്‍സ മേത്ത വരെയുള്ള നിരവധി വനിതകളും ഇതില്‍ ഉള്‍പെടുന്നു.
സരോജിനി നായിഡു:
ഇന്‍ഡ്യയുടെ 'വാനമ്പാടി' എന്നാണ് സരോജിനി നായിഡു അറിയപ്പെടുന്നത്. നിരവധി ദേശഭക്തി ഗാനങ്ങള്‍ അവര്‍ രചിച്ചിട്ടുണ്ട്. അത് പലര്‍ക്കും പ്രചോദനമായിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിലെ മികച്ച പ്രവര്‍ത്തകയായിരുന്നു സരോജിനി നായിഡു. തന്റെ എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും യുവജനക്ഷേമം, തൊഴില്‍, സ്ത്രീ സ്വാതന്ത്ര്യം, ദേശീയത എന്നിവയ്ക്കായി വാദിച്ചു.
ശാന്ത ഷെല്‍ക്കെ:
ശാന്ത ഷെല്‍ക്കെ കഴിവുള്ള കവയിത്രിയായിരുന്നു. പ്രൊഫസര്‍, സംഗീതജ്ഞ, എഴുത്തുകാരി, വിവര്‍ത്തക, ബാലസാഹിത്യ എഴുത്തുകാരി, സാഹിത്യകാരി, പത്രപ്രവര്‍ത്തക എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഡോ. വസന്ത് അവധി എന്ന ഓമനപ്പേരില്‍ ഗാനങ്ങള്‍ രചിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര കാലത്ത് മികച്ച രചനകളിലൂടെയും കവിതാ സമാഹാരങ്ങളിലൂടെയും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉഷാ മേത്ത:
ഉഷാ മേത്തയുടെ ശബ്ദത്തിലൂടെ സ്വാതന്ത്ര്യസമരം ഓരോ വീട്ടിലും എത്തി. റേഡിയോ സ്റ്റേഷനില്‍ നിന്ന് അവര്‍ വാര്‍ത്തകള്‍ വായിച്ചു. ബ്രിടീഷുകാര്‍ എങ്ങനെയാണ് അനീതി കാണിക്കുന്നതെന്ന് റേഡിയോയിലൂടെയും എഴുത്തിലൂടെയും അവര്‍ ജനങ്ങളിലെത്തിച്ചു. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യ സമരത്തിലെ ഉഷാ മേത്തയുടെ പ്രവര്‍ത്തനം വിലപ്പെട്ടതാണ്.
ഹന്‍സ മേത്ത:
ഹന്‍സ മേത്ത വിദേശത്ത് ജേണലിസവും സോഷ്യോളജിയും പഠിച്ചു. സാമൂഹിക പരിഷ്‌കര്‍ത്താവും സാമൂഹിക പ്രവര്‍ത്തകയും എന്നതിലുപരി അധ്യാപികയും എഴുത്തുകാരിയും കൂടിയായിരുന്നു അവര്‍. ഗുജറാതി ഭാഷയില്‍ നിരവധി പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അതില്‍ ഗള്ളിവര്‍, ഷേക്‌സ്പിയറുടെ ഹാംലെറ്റ്, വെനീസിലെ വ്യാപാരി, വാല്‍മീകി രാമായണം എന്നിവ ഉള്‍പ്പെടുന്നു. സ്ത്രീകള്‍ക്ക് തുല്യ പൗരത്വം, തുല്യ വിദ്യാഭ്യാസം, ആരോഗ്യം, തുല്യ പങ്കാളിത്തം, സമ്പത്തില്‍ തുല്യ പങ്കാളിത്തം, ദാമ്പത്യ ജീവിതത്തില്‍ തുല്യാവകാശം എന്നിവയ്ക്കായി ഹന്‍സ മേത്ത പോരാടി.
കമലാ ചൗധരി:
വിദ്യാഭ്യാസത്തിനായി കമലാ ചൗധരിക്ക് വീട്ടില്‍ സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മാഗാന്ധിക്കൊപ്പം സജീവമായി പങ്കെടുത്തു. ഉമദ്, പിക്‌നിക്, യാത്ര, ബെല്‍പത്ര തുടങ്ങി നിരവധി കഥാസമാഹാരങ്ങള്‍ പ്രശസ്തമാണ്. കര്‍ഷകരുടെ ചൂഷണം, വിധവകളുടെ ദരിദ്രാവസ്ഥ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളെ തന്റെ തൂലികയിലൂടെ അഭിസംബോധന ചെയ്തിട്ടുണ്ട്.
അമൃത പ്രീതം:
രാജ്യത്തെ പ്രമുഖ എഴുത്തുകാരില്‍ ഒരാളാണ് അമൃത പ്രീതം. അമ്പതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ ചില സാഹിത്യകൃതികള്‍ നിരവധി ദേശീയ, വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യ സമര കാലത്ത് നോവലുകള്‍, ആത്മകഥ, കഥാസമാഹാരം, കവിതാ സമാഹാരം, മികച്ച ഗദ്യം എന്നിവയിലൂടെ ജനങ്ങളെ പ്രബുദ്ധരാക്കി.

Keywords: News, National, Top-Headlines, Independence-Freedom-Struggle, Independence Day, Nari-Shakti, Women, Writer, Azadi Ka Amrit Mahotsav, Women Authors And Poets.
< !- START disable copy paste -->