city-gold-ad-for-blogger

Found Dead | മഹാരാഷ്ട്രയിൽ മുൻ ബിജെപി എംഎൽഎയുടെ വീടിന് പിന്നിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി

മുംബൈ: (www.kasargodvartha.com) മഹാരാഷ്ട്രയിലെ സത്താറയിൽ മുൻ ബിജെപി എംഎൽഎയുടെ വീടിന് പിന്നിൽ ചെളിയിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം ഭാഗികമായി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സത്താറയിലെ വാഡെ ഗ്രാമത്തിൽ മുൻ ബിജെപി എംഎൽഎ കണ്ടതായ് നലവാഡെയുടെ അടച്ചിട്ട ബംഗ്ലാവിന് സമീപമാണ് ദുർഗന്ധം വമിക്കുന്ന മൃതദേഹം കണ്ടെത്തിയത്.
            
Found Dead | മഹാരാഷ്ട്രയിൽ മുൻ ബിജെപി എംഎൽഎയുടെ വീടിന് പിന്നിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി

ബംഗ്ലാവ് പരിസരം വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്തത് പ്രദേശത്ത് പരിഭ്രാന്തി പരത്തുകയും വൻ ജനക്കൂട്ടം തടിച്ചുകൂടുകയും ചെയ്തു. സത്താറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

2022-ൽ, വീടുകളിൽ നിന്ന് അഴുകിയ മൃതദേഹങ്ങൾ കണ്ടെടുത്ത നിരവധി കേസുകൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Keywords: Woman's rotting body found behind ex-BJP MLA's house in Maharashtra's Satara, National, news, Top-Headlines, Latest-News, Mumbai, Woman, Dead body, Investigation, Police.
  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia