Arrested | 'ബസില്‍ 50 ലക്ഷം വിലമതിക്കുന്ന ബ്രൗണ്‍ ഷുഗര്‍ കടത്തി'; അമ്മയും മകനും അറസ്റ്റില്‍
മുംബൈ: (www.kasargodvartha.com) ബസില്‍ 50 ലക്ഷം വിലമതിക്കുന്ന ബ്രൗണ്‍ ഷുഗര്‍ കടത്തിയെന്ന സംഭവത്തില്‍ അമ്മയും മകനും അറസ്റ്റില്‍. മല്ലിക ഖാത്തൂണിനേയും (55) അഫ്‌സല്‍ ഖാനെയുമാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ രത്‌ലത്തിലാണ് സംഭവം.
പൊലീസ് പറയുന്നത്: ഇന്‍ഡോറിലേക്കുള്ള ബസില്‍ സ്ത്രീ ബ്രൗണ്‍ ഷുഗര്‍ കടത്തുന്നുവെന്നും മകനാണ് സഹായിയായി കൂടെയുള്ളതെന്നും പൊലീസിന് രഹസ്യ വിവരം ലഭിച്ചു. സ്റ്റേഷന്‍ റോഡ് പൊലീസിനാണ് രഹസ്യവിവരം ലഭിച്ചത്. നീളമുള്ള മുടിയായിരുന്നു മയക്കുമരുന്ന് കൊണ്ട് പോവുന്ന സ്ത്രീയ്ക്ക് അടയാളമായി രഹസ്യ വിവരം നല്‍കിയവര്‍ പറഞ്ഞത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അന്താരാഷ്ട്ര മാര്‍കറ്റില്‍ 50 ലക്ഷത്തിലധികം വില വരുന്ന 505 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ഇവരില്‍ നിന്ന് കണ്ടെത്തിയത്. എന്‍ഡിപിഎസ് വകുപ്പ് അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അഫ്‌സലിനെതിരെ സമാനമായ കേസുകള്‍ നേരത്തെയുമുണ്ട്. ഇവര്‍ താമസിക്കുന്ന സ്ഥലത്ത് സ്ഥിരമായി മയക്കുമരുന്ന് വില്‍ക്കുന്നയാളാണ് മല്ലിക ഖാത്തൂണ്‍.