'8 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി'; 19 കാരനും അമ്മയും അറസ്റ്റില്‍
ശ്രീനഗര്‍: (www.kasargodvartha.com 09.03.2022) എട്ട് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 19 കാരനും അമ്മയും അറസ്റ്റിലായതായി ജമ്മു കശ്മീര്‍ പൊലീസ്. കുപ്വാര ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്.
പൊലീസ് പറയുന്നത് ഇങ്ങനെ: അവൂര ഗ്രാമത്തില്‍ നിന്ന് മൂന്ന് ആഴ്ച മുന്‍പാണ് താലിബ് ഹുസൈന്‍ എന്ന കുട്ടിയെ കാണാതായത്. കഴിഞ്ഞ ദിവസം പ്രദേശത്തെ വനമേഖലയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുട്ടിയെ ഏതോ വന്യമൃഗം ആക്രമിച്ചതാണെന്നാണ് നാട്ടുകാരും പൊലീസും ആദ്യഘട്ടത്തില്‍ കരുതിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ ഷഹ്നാസ് ബീഗത്തിലേക്കും മകന്‍ അമിര്‍ അഹ്മദിലേക്കും സംശയം നീണ്ടത്.
ഇവരെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. ഷഹനാസ് ബീഗം പ്രേരിപ്പിച്ചതിനെ തുടര്‍ന്ന് അമിര്‍ അഹ്മദാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും കണ്ടെത്തി. പിന്നീട് മൃതദേഹം മറവ് ചെയ്ത സ്ഥലം ഇവര്‍ കാണിച്ച് തരികയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയുടെ പിതാവിനോടുള്ള വിരോധമാണ് ഇവരുടെ കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു.
Keywords: News, National, India, Top-Headlines, Crime, Murder-case, Police, Child, Woman, Son Arrested For Killing Of 8-Year-Old: J&K Cops