city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പൊലീസ്; ഒരാള്‍ അറസ്റ്റില്‍

ദൗസ: (www.kasargodvartha.com) 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പൊലീസ്. കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഞായറാഴ്ച രാവിലെ ജയ്പൂരില്‍ നിന്ന് മാതാപിതാക്കളുടെ ദൗസയിലുള്ള വീട്ടിലേക്ക് വരികയായിരുന്നു യുവതി. ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ പ്രതികളുടെ കാര്‍ അതുവഴി വന്നു. ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ യുവതിയെ വാഹനത്തില്‍ കയറ്റി.

Arrested | ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പൊലീസ്; ഒരാള്‍ അറസ്റ്റില്‍


തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് യുവതിയെ കാറില്‍ മറ്റൊരു പ്രദേശത്തേക്ക് കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ശേഷം യുവതിയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച കാര്‍ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

Keywords: News,National,India,Rajasthan,Crime,Molestation,Police,arrest,Accuse,Top-Headlines, Woman Molested, Murdered In Rajasthan's Dausa, 1 Arrested

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL