Murder | 'ആദിവാസിയായ തോട്ടം തൊഴിലാളി സ്ത്രീയെ വെടിവെച്ച് കൊന്ന് കത്തിച്ചു'; ഉടമയും മകനും അറസ്റ്റിൽ
Jun 21, 2023, 10:35 IST
മംഗ്‌ളുറു: (www.kasargodvartha.com) സിദ്ധാപുരയിലെ പ്രമുഖ കാപ്പി തോട്ടത്തിൽ തൊഴിലാളിയായ ആദിവാസി സ്ത്രീയെ വെടിവെച്ച് കൊന്ന് കത്തിച്ചതായി വെളിപ്പെടുത്തൽ. ചികമംഗ്‌ളുറു മല്ലണ്ടുറു പൊലീസ് സ്റ്റേഷൻ പരിധിയിലെ ജയമ്മയാണ് (55) കൊല്ലപ്പെട്ടത്.
ആഴ്ച മുമ്പ് നടന്ന സംഭവം അജ്ഞാതൻ ചിക്കമംഗ്‌ളുറു ജില്ല പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്തിനെ ഫോണിൽ വിളിച്ച് ചൊവ്വാഴ്ച അറിയിക്കുകയായിരുന്നു. സംഭവസ്ഥലം സന്ദർശിച്ച പൊലീസ് സംഘം മധ്യവയസ്കയുടെ മൃതദേഹം കത്തിച്ചതായി സ്ഥിരീകരിച്ചു.
വെടിവെച്ചു കൊന്ന ശേഷം രണ്ടു കിലോമീറ്റർ അകലെ വിജനമായ ഉൾഭാഗത്ത് കൊണ്ടുപോയി കത്തിച്ചു എന്നാണ് പ്രാഥമിക വിവരം എന്ന് എസ് പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കാപ്പി തോട്ടം ഉടമ ഹെഗ്ഗഡെ ഗൗഡ, മകൻ, തൊഴിലാളി നാഗപ്പ എന്നിവരെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട തൊഴിലാളി അനാഥയാണ്.
Keywords: News, National, Mangalore, Killed, Chikkamagaluru, Obituary, Woman, Murder, Arrest, Woman labourer shot dead; three held.
< !- START disable copy paste -->