city-gold-ad-for-blogger

കാര്‍ തടഞ്ഞ് നിര്‍ത്തി യുവതിയെ അഞ്ചംഗസംഘം വെട്ടിക്കൊന്നു; ക്രൂരമായ കൊലപാതകം വീട്ടിലേക്ക് മടങ്ങും വഴി

ബംഗ്‌ളൂറു: (www.kasargodvartha.com 29.12.2021) കാര്‍ തടഞ്ഞ് നിര്‍ത്തി യുവതിയെ അഞ്ചംഗസംഘം വെട്ടിക്കൊന്നതായി റിപോര്‍ട്.  ജിഗനി സ്വദേശി അര്‍ച്ചന റെഡി (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30 മണിയോടെ ആനേക്കല്‍-ജിഗനി റോഡിലാണ് സംഭവം. ബന്ധുവീട് സന്ദര്‍ശിച്ചശേഷം ഇവര്‍ ജിഗനിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും യുവതിയുടെ ഡ്രൈവറാണ് കാര്‍ ഓടിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. 

കാര്‍ തടഞ്ഞ് നിര്‍ത്തി യുവതിയെ അഞ്ചംഗസംഘം വെട്ടിക്കൊന്നു; ക്രൂരമായ കൊലപാതകം വീട്ടിലേക്ക് മടങ്ങും വഴി

സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ജിഗനി ടൗണിനടുത്തെത്തിയപ്പോള്‍ അക്രമിസംഘം സഞ്ചരിച്ച കാര്‍ യുവതിയുടെ കാറിന് കുറുകെയിട്ട് തടഞ്ഞു. ജിഗനി ടൗണിനടുത്തെത്തിയപ്പോള്‍ അക്രമിസംഘം സഞ്ചരിച്ച കാര്‍ യുവതിയുടെ കാറിന് കുറുകെയിട്ട് തടഞ്ഞു. പിന്‍സീറ്റിലിരിക്കുകയായിരുന്ന യുവതിയെ വലിച്ചിറക്കി വടിവാള്‍കൊണ്ട് വെട്ടുകയായിരുന്നു എന്നും പൊലീസ് പറയുന്നു. 

യുവതി വെട്ടേറ്റുവീണതോടെ സംഘം രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. ഡ്രൈവര്‍ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവാഹമോചിതയായ യുവതി മറ്റൊരാള്‍ക്കൊപ്പമാണ് താമസം. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയം. സംഭവത്തില്‍ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് പറഞ്ഞു.


Keywords: News, National, Top-Headlines, Killed, Crime, Death, Woman, Police, CCTV, Bangalore, Hospital, Death, Woman killed by 5 gangs in Bangalore

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia