city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്നെ സഹായിക്കാന്‍ ആരുമില്ല, അന്ത്യകര്‍മ്മങ്ങള്‍ക്ക് പണമില്ല; മകന്റെ മൃതദേഹം അമ്മ മെഡിക്കല്‍ കോളജിന് നല്‍കി

ബാസ്തര്‍:(www.kasargodvartha.com 17/02/2018) അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ പണമില്ലാത്തതിന്റെ പേരില്‍ സ്വന്തം മകന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കി ഒരമ്മ. ഛത്തീസ്ഗഡ് ബാസ്തറിലെ ജഗദല്പുരിലാണ് സംഭവം. 'എന്നെ ഇവിടെ സഹായിക്കാന്‍ ആരുമില്ല. എന്റെ മോനെ വീട്ടിലെത്തിക്കാനും അന്ത്യകര്‍മ്മം നടത്താനും കൂടി എന്റെ കൈവശം പണം തികയില്ല. അതുകൊണ്ട് എന്റെ മോനെ ഞാന്‍ ഇവിടെ നല്‍കുകയാണ്'. ഛത്തീസ്ഗഡ് ബാസ്തറിലെ ജഗദല്പുര് മെഡിക്കല്‍ കോളേജില്‍ നിന്ന് കേട്ട നിസഹായയായ ഒരു അമ്മയുടെ വാക്കുകളാണിത്.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മകന്റെ മൃതദേഹം സ്വന്തം വീട്ടിലെത്തിക്കാനും അന്ത്യകര്‍മ്മങ്ങള്‍ നടത്താനും പണം തികയാത്തതിനെ തുടര്‍ന്നാണ് മാതാവും സഹോദരിയും മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കിയത്.

എന്നെ സഹായിക്കാന്‍ ആരുമില്ല, അന്ത്യകര്‍മ്മങ്ങള്‍ക്ക് പണമില്ല; മകന്റെ മൃതദേഹം അമ്മ മെഡിക്കല്‍ കോളജിന് നല്‍കി

ഫെബ്രുവരി 12നാണ് ബാമന്‍ എന്ന യുവാവിന് അപകടം ഉണ്ടായത്. അപകടം നടന്നയുടന്‍ തന്നെ ബാമനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച ബാമന്‍ മരണത്തിന് കീഴടങ്ങി.

തുടര്‍ന്ന് മകന്റെ മൃതദേഹം സ്വന്തം വീട്ടില്‍ എത്തിച്ച് മറവ് ചെയ്യാനും അന്ത്യകര്‍മങ്ങള്‍ ചെയ്യാനും പണം തികയില്ലെന്ന് മനസിലായ അമ്മ വിശമിച്ച് നില്‍ക്കുന്നത് കണ്ട മെഡിക്കല്‍കോളജ് മോര്‍ച്ചറിയുടെ ചുമതല വഹിക്കുന്ന ആളാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് നല്കുന്നതിനെ കുറിച്ച് ഇവരെ അറിയിച്ചത്. തുടര്‍ന്ന് അവര്‍ മൃതദേഹം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Deadbody, Medical College, Accidental-Death, Top-Headlines,Woman donates son's body, no money for last rites

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia