city-gold-ad-for-blogger

Accident | പഞ്ചായത് പ്രസിഡണ്ടും കുടുംബവും സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം; 5 പേർക്ക് പരുക്ക്

മംഗ്ളുറു: (www.kasargodvartha.com) ഉജ്റെ ഗ്രാമപഞ്ചായത് പ്രസിഡണ്ട് പുഷ്പാവതി ആർ ഷെട്ടിയും കുടുംബവും സഞ്ചരിച്ച കാർ ഞായറാഴ്ച രാത്രി വൈകി ചർമാഡി രണ്ടാം ചുരത്തിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരുക്കേറ്റു. പ്രസിഡണ്ടിന്റെ സഹോദരി സരോജിനി ഷെട്ടിയാണ് (41) മരിച്ചത്.
            
Accident | പഞ്ചായത് പ്രസിഡണ്ടും കുടുംബവും സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം; 5 പേർക്ക് പരുക്ക്

പ്രസിഡണ്ട്, മകൾ പൂർണിമ ഷെട്ടി, പേരക്കുട്ടികളായ സമ്രുദ്ധ്, സാക്ഷി, ഡ്രൈവർ അരുൺ എന്നിവർക്കാണ് പരുക്കേറ്റത്. കക്കിഞ്ചെ ശ്രീകൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ പരുക്ക് ഗുരുതരമായ സരോജിനി ഷെട്ടിയേയും പൂർണിമ ഷെട്ടിയേയും മംഗ്ളുറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രസിഡണ്ടിന് കൈയെല്ല് പൊട്ടിയിട്ടുണ്ട്. മരിച്ച സരോജിനി ഷെട്ടി വിധവയാണ്. ഒരു മകനുണ്ട്.
          
Accident | പഞ്ചായത് പ്രസിഡണ്ടും കുടുംബവും സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം; 5 പേർക്ക് പരുക്ക്

Keywords: Manglore-News, National, News, Top-Headlines, Accident, Injured, Hospital, Woman Dies, 5 Injured As Car Falls Into Gorge In Karnataka.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia