city-gold-ad-for-blogger

കോവിഡ് രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി; ആശുപത്രിയിലെ അറ്റന്‍ഡര്‍ അറസ്റ്റില്‍

പട്‌ന: (www.kasargodvartha.com 12.05.2021) കോവിഡ് രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആശുപത്രിയിലെ അറ്റന്‍ഡര്‍ അറസ്റ്റില്‍. ജ്യോതികുമാറിനെയാണ് ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ ഭാഗല്‍പൂരിലാണ് സംഭവം. 

ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ തന്നെ അറ്റന്‍ഡര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഭര്‍ത്താവിനെയും അമ്മയെയും ഭാഗല്‍പൂരിലെ ഗ്ലോക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി യുവതി വ്യക്തമാക്കി. 

കോവിഡ് രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി; ആശുപത്രിയിലെ അറ്റന്‍ഡര്‍ അറസ്റ്റില്‍

മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് തന്റെ ഭര്‍ത്താവ് മരിച്ചതെന്നും യുവതി വീഡിയോയില്‍ ആരോപിക്കുന്നു. ജ്യോതികുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി ഭാഗല്‍പൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം താന്‍ നിരപരാധിയാണെന്നായിരുന്നു ജ്യോതികുമാര്‍ പൊലീസിനോട് പറഞ്ഞത്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ്പി പുരാന്‍ ഝാ വ്യക്തമാക്കി. 

Keywords: News, National, Top-Headlines, Crime, Arrest, Police, Hospital, Case, Woman, Molestation, Woman alleges molestation while caring for husband; Bihar hospital attendant arrested

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia