city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

താര രാജാക്കന്മാരുടെ രാഷ്ട്രീയ പ്രവേശനം: കമല്‍ ഹാസനെതിരെ ഒളിയമ്പുമായി രജനികാന്ത്

ചെന്നൈ: (www.kasargodvartha.com 01.10.2017) തമിഴ്‌നാട്ടിലും പുറത്തും ഏറെ ചര്‍ച്ചയായ വിഷയമാണ് താര രാജാക്കന്മാരായ രജനീകാന്തിന്റെയും കമല്‍ ഹാസന്റെയും രാഷ്ട്രീയ പ്രവേശനം. രണ്ട്‌പേരും പരസ്പരം വാക്‌പോര് നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ കമല്‍ ഹാസനെതിരെ ഒളിയമ്പ് എറിഞ്ഞിരിക്കുകയാണ് സൂപ്പര്‍ താരം രജനികാന്ത്. നടനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്നാണ് രജനികാന്ത് പറഞ്ഞത്. എന്നാല്‍ രാഷ്ട്രീയത്തില്‍ ജയിക്കാന്‍ വേണ്ട രഹസ്യം എന്താണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താര രാജാക്കന്മാരുടെ രാഷ്ട്രീയ പ്രവേശനം: കമല്‍ ഹാസനെതിരെ ഒളിയമ്പുമായി രജനികാന്ത്


ചെന്നൈയില്‍ നടന്‍ ശിവാജി ഗണേശന്റെ സ്മാരകം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രജനികാന്ത്. രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ വേണ്ടത് താരപദവിയോ, പ്രശസ്തിയോ, പണമോ ഒന്നുമല്ല. അതിനും അപ്പുറത്ത് എന്തൊക്കെയോ വേണം. അത് എന്താണെന്ന് എനിക്കറിയില്ല. എന്നാല്‍ കമലഹാസന് അതറിയാം. രണ്ടു മാസം മുമ്പ് അദ്ദേഹത്തോട് അതേക്കുറിച്ച് ചോദിച്ചിരുന്നെങ്കില്‍ കമല്‍ എന്നോട് പറയുമയിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് ചോദിക്കുമ്പോള്‍ എനിക്കൊപ്പം കൈകോര്‍ക്കൂ, പറഞ്ഞു തരാം എന്നാണ് കമല്‍ എന്നോട് ആവശ്യപ്പെടുന്നത്. രജനികാന്ത് പറഞ്ഞു.

അതേസമയം, മറുപടി പ്രസംഗത്തില്‍ കമലഹാസന്‍ രാഷ്ട്രീയ പ്രസംഗത്തിന് മുതിര്‍ന്നില്ല. മറിച്ച് ശിവാജി ഗണേശനെ കുറിച്ചായിരുന്നു കമലിന്റെ പ്രസ്താവന. രാഷ്ട്രീയത്തിനുമപ്പുറത്തേക്ക് വ്യക്തിപ്രഭാവവും പ്രശസ്തിയും നേടിയ വ്യക്തിയായിരുന്നു ശിവാജി ഗണേശനെന്ന് കമല്‍ പറഞ്ഞു. ശിവാജി ഗണേശനുള്ള ഈ സ്മാരകം ഉദ്ഘാടനം ചെയ്യാന്‍ ആരുടെയും കാല്‍ പിടിക്കേണ്ട കാര്യമില്ല. ആരും ക്ഷണിച്ചില്ലെങ്കിലും താനിവിടെ തീര്‍ച്ചയായും വരുമായിരുന്നു. വേദിക്കു പുറത്ത് നിന്നായാലും ഈ ചടങ്ങില്‍ പങ്കെടുക്കുമായിരുന്നു. തമിഴ്‌നാട് സര്‍ക്കാരുമായുള്ള അകല്‍ച്ച വ്യക്തമാക്കിയായിരുന്നു കമലിന്റെ ഈ പ്രസ്താവന.

Keywords:  Chennai, Top-Headlines, news, National, Entertainment, Politics, Political party, With Kamal Haasan in audience, Rajinikanth says only stardom will not get you success in politics 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia