'ആഭിചാരക്രിയകള്‍ നടത്തി'; അയല്‍വാസിയെ തീകൊളുത്തിയെന്ന സംഭവത്തില്‍ 6 പേര് അറസ്റ്റില്‍, 60കാരി പൊള്ളലേറ്റ് ചികിത്സയില്‍
Jan 14, 2022, 10:27 IST
റാഞ്ചി: (www.kasargodvartha.com 14.01.2022) ആഭിചാരക്രിയകള്‍ നടത്തിയെന്നാരോപിച്ച് 60 കാരിയെ തീകൊളുത്തിയെന്ന സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. 40 ശതമാനം പൊള്ളലേറ്റ് ജാരിയൊ ദേവി (60) ചികിത്സയിലാണ്. ജാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയിലെ ദീപടോലി ഗ്രാമത്തിലായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അയല്‍വാസിയായ ഫേ്ലാറന്സിന്റെ ഭാര്യയുടെ മരണശേഷമുള്ള പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ജാരിയൊ ദേവി. ചടങ്ങിനിടെ, ജാരിയൊ ദേവിയുടെ ആഭിചാരക്രിയകള്‍ കാരണമാണ് തന്റെ ഭാര്യ മരിച്ചതെന്ന് ഫേ്ലാറന്സ് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് അവരെ മര്‍ദിക്കാന്‍ തുടങ്ങി. മറ്റു അഞ്ച് ആളുകള്‍ കൂടി അയോളോടൊപ്പം കൂടി. പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
മറ്റു നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയാണ് ജാരിയൊ ദേവിയെ രക്ഷിച്ചത്. അപ്പോഴേക്കും 40 ശതമാനം പൊള്ളലേറ്റിരുന്നു. ഫേ്ലാറന്സ് ഉള്ഫെടെയുള്ള ആറ് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: National, News, Top-Headlines, Crime, Arrest, Police, Injured, Treatment, Witchcraft charge, Woman, Witchcraft charge; Woman attacked by 6 people, arrest.
Keywords: National, News, Top-Headlines, Crime, Arrest, Police, Injured, Treatment, Witchcraft charge, Woman, Witchcraft charge; Woman attacked by 6 people, arrest.